തൃശൂർ കുന്നംകുളത്ത് പോത്തിനെ കണ്ട് ആന വിരണ്ടോടി

തുടർന്ന് 1 കിലോമീറ്ററിലധികം ഓടിയ ആന പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു
file Image
file Image
Updated on

തൃശൂർ: കുന്നംകുളത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആന വിരണ്ടോടി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുന്നംകുളം ആർത്താറ്റ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ട ആനയ്ക്ക് വെള്ളം നൽകുന്നതിനിടെ ആനയുടെ മുൻപിലെത്തിയ പോത്തിനെ കണ്ട് ഭയന്ന് ആന ഓടിയാതാണ് എന്നാണ് വിവരം.

സംഭവത്തെ തുടർന്ന് ആന 1 കിലോമീറ്ററിലധികം ഓടി പനങ്ങായി കയറ്റത്തിന് സമീപത്തെ പാടത്ത് നിലയുറപ്പിച്ചു. തുടർന്ന് പാപ്പാന്മാരുടെ നേതൃത്വത്തിലാണ് ആനയെ തളച്ചത്. ഓട്ടത്തിനിടെ ആനയുടെ ശരീരത്തിൽ മുറിവേറ്റിട്ടുണ്ട്. ആന വരുന്നത് കണ്ട് ആളുകൾ‌ ഭയന്ന് ഓടിയെങ്കിലും ആർക്കും പരിക്കേറ്റതായി വിവരമില്ല.

Trending

No stories found.

Latest News

No stories found.