കണ്ണൂരിൽ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും ദാരുണാന്ത്യം

കാറിലുണ്ടായിരുന്ന മറ്റു 3 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
father and son died in kannur car accident
നവാസ് (44), യാസിന്‍ (10)
Updated on

കണ്ണൂര്‍: മട്ടന്നൂരിൽ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം. പരിയാരം സ്വദേശി നവാസ് (44), മകന്‍ യാസിന്‍ (10) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ച് നവാസിന്‍റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ രണ്ടു കാറുകളും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് വീണു. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല.

Trending

No stories found.

Latest News

No stories found.