അനധികൃത പാറ ഖനനവും മണ്ണെടുപ്പും: മണ്ണ് മാന്തിയന്ത്രവും, ടിപ്പർ ലോറിയും പിടികൂടി

നെല്ലിക്കുഴി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെളിക്കുഴി തണ്ട് പ്രദേശത്ത് പ്ലൈവുഡ് കമ്പനി നിർമ്മാണത്തിന്റെ മറവിലായിരുന്നു മണ്ണെടുപ്പും ഖനനവും
അനധികൃത പാറ ഖനനവും മണ്ണെടുപ്പും: മണ്ണ് മാന്തിയന്ത്രവും, ടിപ്പർ ലോറിയും പിടികൂടി
പിടികൂടിയ മണ്ണ് മാന്തിയന്ത്രവും, ടിപ്പർ ലോറിയും
Updated on

കോതമംഗലം: അനധികൃത പാറ ഖനനവും മണ്ണെടുപ്പും നടത്തിയ മണ്ണ് മാന്തി യന്ത്രവും ടിപ്പറും പൊലീസ് പിടിച്ചെടുത്തു. ചെറുവട്ടൂർ സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയും ടിപ്പറും ആണ് കോതമംഗലം പൊലീസ് പിടിച്ചെടുത്തത്. നെല്ലിക്കുഴി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെളിക്കുഴി തണ്ട് പ്രദേശത്ത് പ്ലൈവുഡ് കമ്പനി നിർമ്മാണത്തിന്റെ മറവിലായിരുന്നു മണ്ണെടുപ്പും ഖനനവും.

അനുമതിയില്ലാതെയാണ് അനധികൃതമായി പാറ ഖനനവും മണ്ണെടുപ്പും നടത്തിയിരുന്നത്. സ്ഥലം ഉടമയായ മുനിക്കാട്ടിൽ അജിക്കെതിരെ എക്സ്പ്ലൊസീവ് ആക്ട് പ്രകാരം കോതമംഗലം പൊലീസ് കേസെടുക്കുകയും പിടിച്ചെടുത്ത ജെസിബിയും ടിപ്പറും ജിയോളജി വകുപ്പിന് കൈമാറുകയും ചെയ്തു. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐ ആൽബിൻ സണ്ണി, എ.എസ്.ഐ ഷാൽവി, സീനിയർ സി.പി.ഒ നിയാസ് മീരാൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.

Trending

No stories found.

Latest News

No stories found.