കർക്കടക വാവ് ബലി: ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ ആലുവയിൽ ബദൽ സംവിധാനം

സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൽ ഉന്നത പൊലീസ് സംഘം ആലുവ മണപ്പുറത്ത് സന്ദർശനം നടത്തി
Karkadaka Vavu Bali, Aluva Manappuram, Periyar
ബലി തർപ്പണത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഉന്നത പൊലീസ് സംഘം ആലുവ മണപ്പുറം സന്ദർശിച്ചപ്പോൾ.
Updated on

ആലുവ: കർക്കട വാവ് ബലിതർപ്പണവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ എറണാകുളം റേഞ്ച് ഡിഐജിയും റൂറൽ പോലീസ് സൂപ്രണ്ടും അടങ്ങുന്ന പൊലീസ് സംഘം ആലുവ മണപ്പുറത്ത് സന്ദർശനം നടത്തി. ആന്‍റി ടെററിസ്റ്റ് സ്ക്വാഡ് കേരള തലവനും എറണാകുളം റേഞ്ച് ഡിഐജിയുമായ പുട്ട വിമലാദിത്യ, റൂറൽ എസ്‌പി വൈഭവ് സക്സേന, ഡിവൈഎസ്‌പി ടി.ആർ. രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് മണപ്പുറം സന്ദർശിച്ചത്.

കർക്കടക വാവിനോടനുബന്ധിച്ച് ഉണ്ടാകാവുന്ന ജനത്തിരക്ക് നിയന്ത്രിക്കാനും, ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ട രൂപരേഖ തയാറാക്കാനായിരുന്നു സന്ദർശനം. ഓഗസ്റ്റ് മൂന്നിനാണ് കർക്കിടക വാവ് ബലി. അന്ന് പുലർച്ചെ മുതൽ ബലിയിടൽ ചടങ്ങുകളുണ്ടാകും. വെള്ളം കയറി മണപ്പുറത്ത് ചെളി അടിഞ്ഞ് കൂടിയിരിക്കുന്നത് ഭക്ത ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കും എന്നതിനാൽ, ഇത് എത്രയും പെട്ടെന്ന് നീക്കാൻ ദേവസ്വം അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ശനിയാഴ്ചയ്ക്കു മുൻപ് പെരിയാറിലെ ജലനിരപ്പ് താഴ്ന്നിലെങ്കിൽ പുഴക്കരയിൽ ബലി തർപ്പണം നടത്താൻ അനുവദിക്കില്ല. പകരം, ദേവസ്വം ബോർഡ് വക പിൽഗ്രിം സെന്‍ററിലും, സമീപത്തെ പാർക്കിങ് സെന്‍ററിലും സൗകര്യമൊരുക്കും. ദേവസ്വം ബോർഡാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

Trending

No stories found.

Latest News

No stories found.