‘കാരുണ്യ ഹസ്തം’ ചാരിറ്റി സംഘടനയുടെ ലോഗോ പ്രകാശനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു

വരുന്ന 3 വർഷത്തിനുള്ളിൽ ജീവകാരുണ്യ രംഗത്ത് ഒരു കോടി രൂപ പൊതുജനങ്ങളിൽ നിന്നും സമാഹാരിച്ച് അർഹരായവർക്ക് ലഭ്യമാക്കുകകയാണ് ലക്ഷ്യം.
‘കാരുണ്യ ഹസ്തം’ ചാരിറ്റി സംഘടനയുടെ ലോഗോ പ്രകാശനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിച്ചു
‘കാരുണ്യ ഹസ്തം’ ലോഗോ പ്രകാശനം ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കുന്നു
Updated on

കോതമംഗലം: ‘കാരുണ്യ ഹസ്തം’ ചാരിറ്റി സംഘടനയുടെ ലോഗോ പ്രകാശനം ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി നേതൃത്വം കൊടുക്കുന്ന ചാരിറ്റി സംഘടനയാണ് ‘കാരുണ്യ ഹസ്തം’. തിരഞ്ഞെടുപ്പിലൂടെ വരുന്ന യൂത്ത് കോൺഗ്രസ്സ് കമ്മറ്റികൾക്ക് സാധാരണ ഗതിയിൽ മൂന്ന് മുതൽ നാല് വർഷം വരെയാണ് കാലാവധി ലഭിക്കുക.

ഈ വർഷം ആരംഭത്തിൽ ചുമതല ഏറ്റെടുത്ത എൽദോസ് ഡാനിയേൽ നേതൃത്വം കൊടുക്കുന്ന കമ്മറ്റി ഐകകണ്ഠമായാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വതന്ത്ര സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്. വരുന്ന 3 വർഷത്തിനുള്ളിൽ ജീവകാരുണ്യ രംഗത്ത് ഒരു കോടി രൂപ പൊതുജനങ്ങളിൽ നിന്നും സമാഹാരിച്ച് അർഹരായവർക്ക് ലഭ്യമാക്കുകകയാണ് ലക്ഷ്യം.

നേരത്തേ നേര്യമംഗലം സ്വദേശിയായ കല്ലിൽ വീട്ടിൽ ശശി സൗമ്യ ദമ്പതികളുടെ മകനായ ആദിക്കു വേണ്ടി ഒരു ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറിക്കൊണ്ട് എറണാകുളം ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് സംഘടനയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചിരുന്നു.

അടുത്തതായി രണ്ട് ലക്ഷത്തോളം രൂപ മുതൽമുടക്കിൽ നിയോജകമണ്ഡലത്തിലെ 100 കുടുംബങ്ങൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന പദ്ധതിയാണ് ലക്ഷ്യമെന്ന് കാരുണ്യ ഹസ്തം മുഖ്യ രക്ഷധികാരിയും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ റമീസ് കെ. എ പറഞ്ഞു.

Trending

No stories found.

Latest News

No stories found.