സൂയിസൈഡ് പോയിന്‍റായി കരുവന്നൂർ പാലം; പ്രതിരോധിക്കാൻ വയർ ഫെൻസിങ്

അടുത്തിടെ എട്ടോളം ആത്മഹത്യകളാണ് ഇവിടെ നടന്നത്
Karuvannur bridge
കരുവന്നൂർ പാലത്തിന്‍റെ ഇരുവശങ്ങളിലും ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തനം ആരംഭിച്ചപ്പോൾ.
Updated on

ഇരിങ്ങാലക്കുട: കരുവന്നൂർ പാലത്തിൽ നിന്ന് ചാടിയുള്ള ആത്മഹത്യകൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി പാലത്തിന്‍റെ ഇരു വശങ്ങളിലും വയർ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. കരുവന്നൂർ പാലത്തെ ആത്മഹത്യാ മുനമ്പാക്കില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചിരുന്നു. അടുത്തിടെ എട്ടോളം ആത്മഹത്യകളാണ് ഇവിടെ നടന്നത്. കഴിഞ്ഞ 10ന് പത്തൊമ്പതുകാരൻ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയാണ് അവസാനത്തേത്.

ആത്മഹത്യകൾ തുടർക്കഥയായതോടെ പാലത്തിന്‍റെ കൈവരികൾ ആത്മഹത്യകളെ ചെറുക്കും വിധം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങളും നടത്തിയിരുന്നു.

ഇതിനു പിന്നാലെ മന്ത്രി ഡോ.ആർ. ബിന്ദു എത്രയും വേഗം പാലത്തിൽ വയർ ഫെൻസിങ് സ്ഥാപിക്കാൻ കെഎസ്ടിപി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അടിയന്തിര നടപടി. കരുവന്നൂർ പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കൈവരികളിൽ 9 അടി ഉയരത്തിലാണ് ഫെൻസിങ് സ്ഥാപിക്കുന്നത്. വയർ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.