റേഷൻ കടകൾ വഴി കിട്ടിയിരുന്ന മണ്ണെണ്ണ നിലച്ചു; മലയോര മേഖല പ്രതിസന്ധിയിൽ

റേഷൻ കടയിലെ ഈ-പോസ് മെഷീനിൽ കാർഡുടമയുടെ പേരിൽ മണ്ണെണ്ണ വിഹിതം കാണിക്കുമെങ്കിലും അലോട്ട്മെൻറ്റ് ഇല്ലാത്തതിനാൽ മണ്ണെണ്ണ വരുന്നില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്
kerosene which was available through ration shops is not available
റേഷൻ കടകൾ വഴി കിട്ടിയിരുന്ന മണ്ണെണ്ണ നിലച്ചതോടെ മലയോര മേഖല പ്രതിസന്ധിയിലായി
Updated on

കോതമംഗലം: മലയോരമേഖല നേരിടുന്ന വന്യമൃഗ ആക്രമണങ്ങളും, കൃഷിനാശവും ജനജീവിതം ദുസഹമാക്കിയിരിക്കുമ്പോൾ രാത്രിയിൽ പുറത്തിറങ്ങാൻപോലുമാവാതെ ആദിവാസികൾ അടക്കമുള്ള കാർഷിക മേഖല. ഇനിയും വൈദുതി എത്തിയിട്ടില്ലാത്ത മലയോരമേഖലകളിൽ റേഷൻ കടകൾ വഴി കിട്ടിയിരുന്ന മണ്ണെണ്ണ പൂർണ്ണമായി നിലച്ചിട്ട് ഏതാണ്ട് ഒരു വർഷത്തോളമാകുന്നു. ആകെ കിട്ടിയിരുന്ന ഈ മണ്ണെണ്ണ ഉപയോഗിച്ച് തീ പന്തങ്ങൾ ഉണ്ടാക്കിയും, പാട്ട കൊട്ടിയുമൊക്കെയായിരുന്നു വനമേഖലയിൽ താമസിക്കുന്നവർ വന്യമൃഗങ്ങളെ ഒരു പരിധിയവരെ തുരത്തിയിരുന്നത്. എന്നാൽ റേഷനായെങ്കിലും കിട്ടിയിരുന്ന മണ്ണെണ്ണ നിലച്ചതോടെ രാത്രിയിൽ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് കർഷകർ. റേഷൻ കടയിലെ ഈ-പോസ് മെഷീനിൽ കാർഡുടമയുടെ പേരിൽ മണ്ണെണ്ണ വിഹിതം കാണിക്കുമെങ്കിലും അലോട്ട്മെൻറ്റ് ഇല്ലാത്തതിനാൽ മണ്ണെണ്ണ വരുന്നില്ലെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.

കേരളം സമ്പൂർണ്ണ വൈദ്യതീകരിക്കപ്പെട്ട സംസ്ഥാനമാണന്ന് സർക്കാർ രണ്ട് വർഷം മുമ്പ് പ്രഖ്യാപനം നടത്തുകയും, കേന്ദ്രത്തെ അറിയിക്കുകയും, സംസ്ഥനത്തിന്റെ നേട്ടങ്ങളിൽ അത് കൊട്ടിഘോഷിക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്. സമ്പൂർണ്ണ വൈദുതീകരണം നടന്ന സംസ്ഥാനത്ത് കറണ്ടില്ലാത്ത വീടുകൾ ഇല്ല എന്ന അനുമാനത്തിൽ കേന്ദ്രം മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചു. അത് പുനഃസ്ഥാപിക്കണമെങ്കിൽ കേരളം കേന്ദ്രത്തെ സമീപിക്കുകയും, സബ്‌സീഡി ഒഴിവാക്കിയുള്ള പൂർണ്ണമായ വില അടക്കാൻ തയ്യാറാവുകയും ചെയ്താൽ മാത്രമാണ് ഇനി റേഷൻ കടകൾ വഴി മണ്ണെണ്ണ ലഭ്യമായി തുടങ്ങുകയുള്ളു. അതിന് സംസ്ഥാനം തയ്യാറാകാത്തതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം.

ഇനിയും വൈദ്യതി എത്തിപ്പെടാത്ത മേഖലകൾ കേരളത്തിൽ ഉണ്ടന്നും, സമ്പൂർണ്ണ വൈദ്യുതീകരണം എന്നത് സാങ്കേതികം മാത്രം ആയിരുന്നെന്നും, ആദിവാസി മേഖലകളിൽ അടക്കം വൈദ്യതി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളിൽ മനുഷ്യന്റെ ജീവനും, ജീവനോപാധിയും സംരക്ഷിക്കാൻ മണ്ണെണ്ണ വിഹിതം അനുവദിക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് പറയാനുള്ള ആർജവം സർക്കാർ കാണിക്കുകയും

ചെയ്‌ത്‌ അടിയന്തിര പ്രാധാന്യത്തോടെ ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നും, തകർന്ന് തരിപ്പണമായിനിൽകുന്ന കാർഷികമേഖലക്ക് കൈത്താങ്ങാകാൻ ഇത്തരം കാര്യങ്ങൾക്കായി ബഡ്‌ജറ്റിൽ പ്രത്യേകം തുക അനുവദിക്കണമെന്നും കിഫ, എറണാകുളം ജില്ലാ പ്രസഡണ്ട് സിജുമോൻ ഫ്രാൻസിസ് പറഞ്ഞു

Trending

No stories found.

Latest News

No stories found.