കാത്തിരിപ്പിനൊടുവിൽ കൊച്ചി മെട്രൊ കാക്കനാട്ടേക്ക്

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള രണ്ടാം ഘട്ട വയഡക്ട് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
Kochi Metro phase 2 Kakkanad
പൈലിങ് ജോലികൾ ആരംഭിച്ചപ്പോൾ.
Updated on

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ട വയഡക്ട് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിങ് കാക്കനാട് കുന്നുംപുറത്ത് ആരംഭിച്ചു.

മെട്രൊ പോലുള്ള വലിയ നിർമിതികൾക്കു പൈൽ ഫൗണ്ടേഷനാണ് കൂടുതൽ അഭികാമ്യം. വയഡക്ടിന്‍റെ ഭാരത്തെ പൈൽ ഫൌണ്ടേഷനുകൾ ഭൂമിക്കടിയിലുള്ള കൂടുതൽ സ്ഥിരതയുള്ള മണ്ണിന്‍റെയും കല്ലിന്‍റെയും പാളികളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു.

1957.05 കോടി രൂപയാണ് കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ പദ്ധതി തുക. 11.2 കിലോമീറ്റർ നീളത്തിലുള്ള വയഡക്ട് നിർമാണത്തിനുള്ള കരാർ അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ഏൽപ്പിച്ചിരുന്നു. 1141.32 കോടി രൂപയാണ് കരാർ തുക. 20 മാസം കൊണ്ട് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

പൈൽ ഫൗണ്ടേഷന്‍റെ സമഗ്രതയും ഭാരം വഹിക്കാനുള്ള ശേഷിയും ഉറപ്പാക്കാൻ പൈൽ ടെസ്റ്റുകൾ നടത്തണം. ഇത്തരത്തിലുള്ള നാലു ടെസ്റ്റ് പൈലുകൾ കൂടി സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെയുള്ള വയഡക്ടിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്താനാണ് കൊച്ചി മെട്രൊ തീരുമാനിച്ചിരിക്കുന്നത്.

കൂടാതെ വയഡക്ടിന്‍റെ അലൈന്മെന്‍റിൽ വിവിധ ഇടങ്ങളിൽ മണ്ണ് പരിശോധനാ പ്രവർത്തനങ്ങൾ ഉടനെ തന്നെ ആരംഭിക്കും. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള വയഡക്ട് അലൈമെന്‍റിൽ ടോപ്പോഗ്രാഫി സർവേ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.