കൊച്ചി മെട്രൊയുടെ ഡിസ്‌പ്ലേ ബോർഡുകളിൽ തകരാർ

സിഗ്നലിങ് സംവിധാനവുമായുള്ള ബന്ധത്തിൽ വന്ന പ്രശ്നമാണ് കാരണമെന്ന് KMRL
Kochi metro rail display board failure കൊച്ചി മെട്രൊയുടെ ഡിസ്‌പ്ലേ ബോർഡുകളിൽ തകരാർ
കൊച്ചി മെട്രൊയുടെ ഡിസ്‌പ്ലേ ബോർഡുകളിൽ തകരാർ
Updated on

കൊച്ചി: മെട്രൊയുടെ ഡിസ്‌പ്ലേ ബോർഡുകളിൽ രണ്ടാഴ്ചയായി തുടരുന്ന തകരാർ ഇതുവരെ പരിഹരിക്കപ്പെട്ടില്ല. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. സിഗ്നലിങ് സംവിധാനവുമായുള്ള ബന്ധത്തിൽ വന്ന പ്രശ്നമാണ് കാരണമെന്ന് കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് - KMRL അധികൃതർ. നെറ്റ്‌വർക്ക് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്.

എല്ലാ മെട്രൊ സ്റ്റേഷനുകളിലും ഈ പ്രശ്നം അനുഭവപ്പെടുന്നുണ്ട്. പ്രായമായവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇത്ര സമയത്തിനുള്ളിൽ ട്രെയിൻ വരുമെന്ന് എഴുതിക്കാണിക്കുന്ന ഡിസ്‌പ്ലേയാണ് പ്രവർത്തിക്കാത്തത്. സിഗ്നലുമായുള്ള നെറ്റ്‌വർക്ക് പ്രശ്നം മൂലം തെറ്റായ വിവരങ്ങൾ പ്രത്യക്ഷപ്പെടാൻ ഇടയുണ്ടെന്നും അധികൃതർ പറയുന്നു. ഇക്കാരണത്താലാണ് തത്കാലം സമയവിവരം പ്രദർശിപ്പിക്കേണ്ടെന്നു തീരുമാനിച്ചത്.

ട്രെയിൻ പുറപ്പെടുന്നത് അറിയിക്കുന്ന അനൗൺസ്മെന്‍റിലും തകരാറുണ്ട്. ട്രെയിൻ പോയിക്കഴിഞ്ഞാണ് പലപ്പോഴും ഈ അനൗൺസ്മെന്‍റ് വരുന്നത്. അതേസമയം, ട്രെയിനിന്‍റെ വരവ് അറിയിക്കുന്ന അനൗൺസ്മെന്‍റ് ഏറെക്കുറെ കൃത്യവുമാണ്.

ലൈവ് ഡേറ്റ പ്രോസസിങ്ങിലൂടെയും ഇതര ആശയവനിമയ നെറ്റ്‌വർക്കുകളിലൂടെയും നിയന്ത്രണ സംവിധാനങ്ങളിലൂടെയുമാണ് മെട്രൊ സിഗ്നലിങ് സിസ്റ്റം ഡിസ്‌പ്ലേ ബോർഡുകളിലേക്ക് വിവരമെത്തിക്കുന്നത്. ഇതിനായി റെയിൽ ട്രാക്കിൽ ട്രെയിനിന്‍റെ സാന്നിധ്യം തിരിച്ചറിയുന്ന ട്രാക്ക് സർക്യൂട്ട് ഉപയോഗിക്കുന്നു.

ട്രാക്ക് സർക്യൂട്ടിന് പകരമായി ആക്സിൽ കൗണ്ടറുകളും ഉപയോഗിക്കാറുണ്ട്. ഒരു വീൽ സെൻസറും, ട്രെയിനിന്‍റെ ആക്സിലുകൾ എണ്ണുന്ന ഒരു ഇവാല്യേഷൻ യൂണിറ്റും അടങ്ങുന്നതാണ് ആക്സിൽ കൗണ്ടറുകൾ. ഈ ഇവാല്യുവേറ്ററാണ് അനലോഗ് സിഗ്നലിനെ ഡിജിറ്റൽ സിഗ്നലായി പരിവർത്തനം ചെയ്യുക.

Trending

No stories found.

Latest News

No stories found.