കൊല്ലം മെമു ഹബ്ബാകും, കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കാം

ഷോപ്പിങ് മാളിനു സമാനമായ സൗകര്യങ്ങളോടെ റെയിൽവേ സ്റ്റേഷൻ നവീകരണം
Kollam Junction Railway Station
Kollam Junction Railway Station
Updated on

കൊല്ലം: മെമു ഷെഡ് നിർമാണം പൂർത്തിയാകുന്നത്തോടെ കൊല്ലം റെയിൽവേ സ്റ്റേഷൻ മെമു ഹബ്ബായി മാറും. 24 കോടി ചെലവില്‍ നിർമിക്കുന്ന ഹബ് വരുന്നതോടെ കൊല്ലത്ത് നിന്നു കൂടുതല്‍ മെമു സർവീസുകൾ ആരംഭിക്കാനും കഴിയും.

2024 ഡിസംബറോടെ നിർമാണപ്രവൃത്തികൾ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 15,000 ചതുശ്ര അടി വിസ്തീര്‍ണമുളള മള്‍ട്ടി ഡിസിപ്ലിനറി ഡിവിഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ നിർമാണവും സമയമബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.

പ്ലാറ്റിനം കാറ്റഗറിയിൽ ഉൾപ്പെടുത്തി രാജ്യാന്തരനിലവാരത്തിലേയ്ക്ക് വികസിപ്പിക്കുന്ന കൊല്ലം റെയില്‍വേ സ്റ്റേഷൻ 2025 ഡിസംബറില്‍ കമ്മിഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കരാര്‍ വ്യവസ്ഥപ്രകാരം 2026 ജനുവരി 21നാണ് പ്രവൃത്തികൾ പൂർത്തീകരിക്കേണ്ടത്.

നിലവിലുളള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്‍റെ ഭാഗമായി പ്രോജക്ട് ഏരിയ ക്ലിയറന്‍സ് പൂര്‍ത്തീകരണം അന്തിമഘട്ടത്തിലാണ്.

പുതിയതായി നിർമിക്കുന്ന ഒന്നാം ടെര്‍മിനല്‍ കെട്ടിടത്തിന് ഗ്രൗണ്ട് ഫ്ളോര്‍ ഉള്‍പ്പെടെ അഞ്ചുനിലകളുണ്ടാകും. 55,000 ചതുശ്ര അടി വിസ്തീര്‍ണത്തിലാണ് നിർമാണം. യാത്രക്കാര്‍ക്കുളള കാത്തിരിപ്പ് കേന്ദ്രം, ലോഞ്ചുകള്‍, കോമേഴ്സല്‍ ഏരിയ എന്നിവ ഇതിന്‍റെ ഭാഗമായിരിക്കും.

താഴെത്തെ നിലയില്‍ ശുചിമുറികള്‍, ക്ലോര്‍ക്ക് റൂം, ബേബി കെയര്‍, ഫീഡിംഗ് റൂം, ഹെല്‍പ്പ് ഡെസ്ക്, കോമേഴ്സ്യല്‍ ഔട്ട് ലെറ്റ്, കിയോസ്കുകള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.

രണ്ട് എസ്കലേറ്ററുകളും 8 ലിഫ്റ്റുകളും ബാഗേജ് സ്കാനറും കമ്പ്യൂട്ടറൈസ്ഡ് മള്‍ട്ടി എന്‍ര്‍ജി എക്സ്റേയും സ്ഥാപിക്കും. രണ്ട് ടെര്‍മിനലുകളെയും യോജിപ്പിക്കുന്നതും എല്ലാ പ്ലാറ്റുഫോമുകളെയും ബന്ധിപ്പിക്കുന്ന എയര്‍ കോണ്‍കോഴ്സുമുണ്ടാകും.

റസ്റ്റോറന്‍റുകള്‍, ഔട്ട് ലെറ്റുകള്‍, റിട്ടെയല്‍ ഔട്ട് ലെറ്റുകൾ എന്നിവയും കെട്ടിടത്തിൽ പ്രവർത്തിക്കും. മാളിന് സമാനമായ സൗകര്യമുളള കോണ്‍കോഴ്സില്‍ പൊതുജനങ്ങള്‍ക്ക് പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെ പ്രവേശനം അനുവദിക്കും.

ഒരേ സമയം 239 ബൈക്കുകള്‍ക്കും 150 കാറുകള്‍ക്കും സുഗമമായി പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന അഞ്ച് നിലകളുളള മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ്ങാണ് മറ്റൊരു പരിഷ്കാരം.

Trending

No stories found.

Latest News

No stories found.