കുട്ടികളുടെ വൻ പങ്കാളിത്തത്തോടെ കൊരട്ടിയിൽ ഹരിത സഭ

ജനപ്രതിനിധികളോടുള്ള കുട്ടികളുടെ ചോദ്യങ്ങൾ ശ്രദ്ധേയമായി
കൊരട്ടിയിൽ സംഘടിപ്പിച്ച ഹരിത സഭയിൽ പങ്കെടുക്കുന്ന കുട്ടികൾ.
കൊരട്ടിയിൽ സംഘടിപ്പിച്ച ഹരിത സഭയിൽ പങ്കെടുക്കുന്ന കുട്ടികൾ.
Updated on

രവി മേലൂർ

കൊരട്ടി: പ്രകൃതിയെ സംരഷിക്കുന്നതിന് 'ശുചിത്വ കേരളം മാലിന്യവിമുക്ത കേരളം' എന്ന മുദ്രവാക്യമുയർത്തി പൊതു വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വായംഭരണ വകുപ്പും കൊരട്ടി പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഹരിത സഭ, കൊരട്ടി പഞ്ചായത്തിലെ വിദ്യാർഥികളുടെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഹരിതസഭയുടെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ഷൈനി ഷാജി അധ്യക്ഷയായി. വിവിധ വിദ്യാലയങ്ങളിലെ പ്രതിനിധികളായ കെ.എസ്. നിവേദിത, ആൻവിയ സി. സാബു, ഗ്രേസ്സ് മേരി ഡെന്നി, അന്ന സി.ആർ., എൽവിൻ ബെന്നി, അനു ഷിബു എന്നിവരാണ് ഹരിത സഭ നിയന്ത്രിച്ചത്.

കൊരട്ടിയിൽ സംഘടിപ്പിച്ച ഹരിത സഭയുടെ വേദിയിൽനിന്ന്.
കൊരട്ടിയിൽ സംഘടിപ്പിച്ച ഹരിത സഭയുടെ വേദിയിൽനിന്ന്.

കുട്ടികളുടെ ജീവിത പ്രദേശങ്ങളിലും, വിദ്യാലയങ്ങളിലും ഉള്ള മലിനീകരണ, ശുചിത്വ പ്രശ്നങ്ങൾ, വലിച്ചെറിയപ്പെടുന്ന മാലിന്യ പ്രശ്നങ്ങൾ, ഉറവിട മാലിന്യ സംസ്കരണ സാധ്യതകൾ, ജലാശയങ്ങളുടെ മാലിന്യങ്ങൾ, തെരുവ് പട്ടികളുടെ ശല്യം, ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഒപ്പം പ്രതിവിധികളും കുട്ടികളുടെ ഹരിത സഭയിൽ ഉന്നയിക്കപ്പെട്ടു. ജനപ്രതിനിധികളോടുള്ള കുട്ടികളുടെ ചോദ്യങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ശുചിത്വ - മാലിന്യ സംസ്കരണത്തിൽ പഞ്ചായത്ത് അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളിൽ ഇടപെടുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി. ഹരിത സഭയിൽ പഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻമാരായ അഡ്വ. കെ.ആർ. സുമേഷ്, നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ ജെയ്നി ജോഷി, റെയ്മോൾ ജോസ്, ജിസി പോൾ, ഷിമ സുധിൻ, പി.എസ്. സുമേഷ്, ലിജോ ജോസ്, പഞ്ചായത്ത് സെക്രട്ടറി കെ.വി. ജ്യോതിഷ് കുമാർ, എം.ജെ. ഫ്രാൻസിസ്, ഹരിതകർമ കോഓർഡിനേറ്റർമാരായ എം.ആർ. രമ്യ, ടി.എ. ടിനു, കെ. ഇന്ദ്രജിത്ത് എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.