കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിൽ തടി കയറ്റിവന്ന ലോറി മറിഞ്ഞു. ആലുവ-മൂന്നാർ റോഡിലാണ് അപകടം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് ഹൈറേഞ്ച് ഭാഗത്തുനിന്ന് യൂക്കാലിയുടെ തടി കയറ്റിവന്ന വലിയ ലോറി ബസ് സ്റ്റാൻഡിനു സമീപം മറിഞ്ഞത്. അപകടത്തെ തുടർന്ന് പാതയിൽ ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.