അടൂരിൽ കെഎസ്ആർടിസിയും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരുക്ക്

അപകടത്തിൽ ബസിന്‍റെ മുൻഭാഗം തകർന്നു
അടൂരിൽ കൂട്ടിയിടിച്ച ബസും ലോറിയും
അടൂരിൽ കൂട്ടിയിടിച്ച ബസും ലോറിയും
Updated on

അടൂർ: എംസി റോഡിൽ മിത്രപുരം ജംഗ്ഷനു സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 11 പേർക്ക് പരുക്കേറ്റു. ആരുടെയും നില ഗുതുതരമല്ല.

ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്നു കോട്ടയത്തേക്കു പോയ ബസും കോട്ടയത്തു നിന്നു ചരക്കുമായി തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബസിന്‍റെ മുൻഭാഗം തകർന്നു.

Trending

No stories found.

Latest News

No stories found.