തൃശൂരിൽ നിയന്ത്രണം വിട്ട ലോറി സിഗ്നൽ സംവിധാനം തകർത്തു; ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

കോയമ്പത്തൂരിൽ നിന്ന് കരി കയറ്റി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം പോയത്തിനെ തുടർന്ന് സിഗ്നൽ ഇടിച്ച് തെറിപ്പിച്ച ശേഷം ഡിവൈഡറിന്‍റെ മുകളിലൂടെ എതിർദിശയിലെ റോഡിൽ കയറി നിൽക്കുകയായിരുന്നു
ലോറി നിയന്ത്രണം വിട്ട് സിഗ്നൽ ഇടിച്ച് തെറിപ്പിച്ച   എതിർദിശയിലെ റോഡിൽ കയറിയ ശേഷം
ലോറി നിയന്ത്രണം വിട്ട് സിഗ്നൽ ഇടിച്ച് തെറിപ്പിച്ച എതിർദിശയിലെ റോഡിൽ കയറിയ ശേഷം
Updated on

തൃശൂർ: ദേശീയപാതയിൽ മുരിങ്ങൂർ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ലോറി സിഗ്നൽ സംവിധാനം തകർത്തു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.കോയമ്പത്തൂരിൽ നിന്ന് കരി കയറ്റി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം പോയതിനെ തുടർന്ന് സിഗ്നൽ ഇടിച്ച് തെറിപ്പിച്ച ശേഷം ഡിവൈഡറിന്‍റെ മുകളിലൂടെ എതിർദിശയിലെ റോഡിൽ കയറി നിൽക്കുകയായിരുന്നു.

എതിർ ദിശയിലൂടെ മറ്റു വാഹനങ്ങൾ ഒന്നും ആ സമയത്ത് ഇല്ലാതിരുന്നതും വലിയ അപകടങ്ങൾ ഒഴിവാക്കി. സംഭവത്തെ തുടർന്ന് കൊരട്ടി പൊലീസും, ഹൈവേ പൊലീസും സ്ഥലത്തെത്തി. ലോറിയും, അപകടത്തെ തുടർന്ന് ഒടിഞ്ഞ സിഗ്നൽ സംവിധാനം ക്രെയിൻ ഉപയോഗിച്ച് നീക്കിയ ശേഷമാണ് ദേശീയ പാതയിലെ ഗതാഗതം സാധാരണ നിലയിലായത്. ലോറി ഡ്രൈവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

Trending

No stories found.

Latest News

No stories found.