കോഴിക്കോട്: കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിലെ ഫർണിച്ചർ യൂണിറ്റിൽ തീപിടിച്ചു. തക്ക സമയത്ത് തെഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ എല്ലാവരും ഓടി രക്ഷപ്പെട്ടു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. കെട്ടിടത്തിന് ഉള്ളിൽ നിറയെ ഫർണിച്ചറുകളാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.