നവീകരണം കഴിഞ്ഞ് മാസങ്ങളായിട്ടും തുറക്കാത്ത ബോട്ട് ജെട്ടി

2018ലാണ് ജെട്ടിയില്‍ നിന്നുള്ള ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്
ബോട്ട് ജെട്ടി നവീകരണം ആവശ്യപ്പെട്ട് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്തപ്പോള്‍.
ബോട്ട് ജെട്ടി നവീകരണം ആവശ്യപ്പെട്ട് വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്തപ്പോള്‍.ഫയല്‍ ചിത്രം
Updated on

മട്ടാഞ്ചേരി: നവീകരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍വീസിനായി തുറന്നുകൊടുക്കാനാകാതെ മട്ടാഞ്ചേരി ബോട്ട് ജെട്ടി. 2018 ലാണ് ജെട്ടിയില്‍ നിന്നുള്ള ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. പ്രളയത്തെ തുടര്‍ന്ന് ഒലിച്ചു വന്ന മരത്തടികള്‍ ജെട്ടിക്ക് സമീപം അടിഞ്ഞു കിടപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഡച്ച് കൊട്ടാരം, സിനഗോഗ് എന്നിവയോട് ചേര്‍ന്ന് നില്‍ക്കുന്ന ബോട്ട് ജെട്ടി കൊച്ചി കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ സൗകര്യപ്രദമായിരുന്നു. സര്‍വീസ് നിര്‍ത്തി വച്ചതോടെ ജനകീയ സമരങ്ങള്‍ നിരവധി നടന്നു. വിദേശ സഞ്ചാരികള്‍ വരെ ജെട്ടിയില്‍ നിന്ന് സര്‍വീസ് വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ക്കൊപ്പം സമരം ചെയ്ത ചരിത്രവും രചിക്കപ്പെട്ടു.

നിരന്തര സമരത്തെ തുടര്‍ന്ന് ഒടുവില്‍ ബോട്ട് ജെട്ടി നവീകരിച്ച് സര്‍വീസ് തുടങ്ങാന്‍ തത്വത്തില്‍ ഭരണകര്‍ത്താക്കള്‍ തീരുമാനിക്കുകയും ചെയ്തു. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങിയതെങ്കിലും ഒടുവില്‍ 5 മാസങ്ങള്‍ക്ക് മുമ്പ് പണികള്‍ തീരുകയും ചെയ്തെങ്കിലും ഇതുവരെ സര്‍വീസ് തുടങ്ങിയിട്ടില്ല. ജെട്ടിക്ക് സമീപം ഡ്രജിങ് നടക്കാത്തതാണ് പ്രശ്നം .നവവത്സരത്തിനു മുന്‍പായി തുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനമെങ്കിലും ഇതുവരെ അനക്കമില്ല. രാജ്യത്തെ ആദ്യ ബോട്ട് ജെട്ടിയുടെ അവസ്ഥയാണ് ഇത്.

Trending

No stories found.

Latest News

No stories found.