എം പി വർഗീസ് അവാർഡ് തന്റെ ജീവിതത്തിലെ മഹത്തായ ഏടെന്ന് എം ടി

തന്റെ സാഹിത്യ ജീവിതത്തിലെ അവിസ്മരണീയമായ ഏടാണ് എം.പി വർഗീസ് അവാർഡ് എന്ന് മറുപടി പ്രസംഗത്തിൽ എം ടി പറഞ്ഞു
എം പി വർഗീസ് അവാർഡ് തന്റെ ജീവിതത്തിലെ മഹത്തായ ഏടെന്ന് എം ടി
Updated on

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ് മെൻ്റ് ഓഫ് റൈറ്റ്സ് (ഓഫർ) ചേർന്ന് പ്രൊഫ എം.പി വർഗീസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡ് എം ടി വാസുദേവൻ നായർക്ക് സമ്മാനിച്ചു.

കോഴിക്കോട് വച്ച് നടത്തിയ ചടങ്ങിൽ സെക്രട്ടറി ഡോ വിന്നി വർഗീസ് എം.പി വർഗീസ് പുരസ്കാരവും അസോസിയേഷൻ ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ അഫ്രേം തിരുമേനി പ്രശസ്തി പത്രവും സമ്മാനിച്ചു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. തന്റെ സാഹിത്യ ജീവിതത്തിലെ അവിസ്മരണീയമായ ഏടാണ് എം.പി വർഗീസ് അവാർഡ് എന്ന് മറുപടി പ്രസംഗത്തിൽ എം ടി പറഞ്ഞു.

മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ . വിന്നി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും സാഹിത്യ അക്കാദമി മുൻ സെക്രട്ടറിയുമായ ശ്രീ പായിപ്ര രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡോ. സീന ജോൺ . ഡോ.ബോസ് മാത്യു ജോസ്, ഡോ.അശ്വതി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.