കോട്ടയം ജില്ലാ പൊലീസിന് കരുത്ത് കൂട്ടാൻ മൾട്ടി ജിംനേഷ്യം

ജില്ലാ പൊലീസും, സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്
കോട്ടയം ജില്ലാ പൊലീസിന് കരുത്ത് കൂട്ടാൻ മൾട്ടി ജിംനേഷ്യം
മൾട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിക്കുന്നു
Updated on

കോട്ടയം: ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി മൾട്ടി ജിംനേഷ്യം ആരംഭിച്ചു. ജില്ലാ പൊലീസ് ആസ്ഥാനത്ത് കാവൽക്കരുത്ത് എന്ന പേരിൽ ആരംഭിച്ച മൾട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു.

പൊലീസ് ഉദ്യോഗസ്ഥർക്ക് ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിനും ഇതുവഴി പൊതുജനങ്ങൾക്ക് നല്ല സേവനം നൽകുന്നതിന് ഇവരെ പ്രാപ്തരാക്കുക എന്നൊരു ലക്ഷ്യത്തോടുകൂടിയാണ് ഇത് ആരംഭിച്ചിരിക്കുന്നതെന്ന് എസ്.പി പറഞ്ഞു. ജില്ലാ പൊലീസും, സൗത്ത് ഇന്ത്യൻ ബാങ്കും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ചടങ്ങിൽ കോട്ടയം ഡിവൈഎസ്പി എം.മുരളി, നർക്കോട്ടിക്സെൽ ഡിവൈഎസ്പി സി.ജോൺ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി സജി മാർക്കോസ്, ഡി.സി.ആർ.ബി ഡിവൈഎസ്പി പി. ജ്യോതികുമാർ, സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ ആൻഡ് റീജണൽ ഹെഡ് വി.എൻ പ്രദീപ്, ജില്ലാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.എസ് തിരുമേനി, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിനു ഭാസ്കർ, മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

Trending

No stories found.

Latest News

No stories found.