അലിയാർ ഇടപ്പള്ളി അവാർഡ് പി.പി.സുകുമാരന്; അവാർഡ് സമർപ്പണം 27ന്

പി.പി.സുകുമാരൻ 1998 മുതൽ നോർത്ത് പറവൂർ കെടാമംഗലം പപ്പുക്കുട്ടി മെമ്മേറിയൽ ലൈബ്രറിയുടെ പ്രസിഡന്‍റാണ്.
p p sukumaran bags aliyar idappallu award
പി.പി.സുകുമാരൻ
Updated on

കളമശേരി: എറണാകുളം ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള അലിയാർ ഇടപ്പള്ളി സ്മാരക അവാർഡ് പി.പി.സുകുമാരന്. നാടകകൃത്തും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന അലിയാർ ഇടപ്പള്ളിയുടെ പേരിൽ അലിയാർ ഇടപ്പള്ളി ഫൗണ്ടേഷൻ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്ന രണ്ടാമത് അവാർഡാണ് സുകുമാരന് ലഭിച്ചത്. നോർത്ത് പറവൂർ, കെടാമംഗലം വടക്കേ നികത്തിൽ കുടുംബാംഗമാണ്. കാലടി എസ് മുരളീധരനായിരുന്നു കഴിഞ്ഞ വർഷത്തെ അവാർഡ്.

പി.പി.സുകുമാരൻ 1998 മുതൽ നോർത്ത് പറവൂർ കെടാമംഗലം പപ്പുക്കുട്ടി മെമ്മേറിയൽ ലൈബ്രറിയുടെ പ്രസിഡന്‍റാണ്. മികച്ച ലൈബ്രറി പ്രവർത്തകനള്ള പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെയും പറവൂർ സാഹിത്യ വേദിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെയും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിലവിൽ പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതിയംഗമാണ്.

കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് അംഗം ജോൺ ഫെർണാണ്ടസ്, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ്, നാടകസിനിമ പ്രവർത്തകർ സഹീർ അലി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

ഇടപ്പള്ളി ടോൾ ഏകെജി സ്മാരക ഗ്രന്ഥശാലയിൽ ഞായർ വൈകിട്ട് അഞ്ചിന് കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്‍റ് അംഗം വി.കെ. പ്രസാദ് അലിയാർ ഇടപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനവും അവാർഡ് സമർപ്പണവും നടത്തുമെന്ന് ഫൗണ്ടേഷൻ അംഗങ്ങൾ കളമശേരി പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ. മോഹനചന്ദ്രൻ അധ്യക്ഷനാകും. എ ആർ രതീശൻ അലിയാർ ഇടപ്പള്ളി അനുസ്മരണവും ഡി.ആർ. രാജേഷ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തലും നടത്തും. വാർത്താസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രതിനിധികളായ സഹീർ അലി, മുഹമ്മദ് ഹാഷ്മി, ജൂറിയംഗം ഡി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.

Trending

No stories found.

Latest News

No stories found.