ദുരിതജീവിതത്തിന് വിട: ആകാശ് ഇനി പീസ് വാലിയുടെ തണലിൽ

സെറിബ്രൽ പാൽസി ബാധിതനായ ആകാശിന് പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്
ദുരിതജീവിതത്തിന് വിട: ആകാശ് ഇനി പീസ് വാലിയുടെ തണലിൽ
Updated on

കോതമംഗലം: ഇടുക്കി വണ്ണപ്പുറം എഴുപതേക്കാറിൽ മലമുകളിലെ വീട്ടിൽ ആകാശ് ജോയ് എന്ന 15 വയസ്സുകാരനായ ഭിന്നശേഷിക്കാരൻ അനുഭവിച്ചിരുന്നത് സമാനതകൾ ഇല്ലാത്ത ദുരിതജീവിതം.

സെറിബ്രൽ പാൽസി ബാധിതനായ ആകാശിന് പരസഹായമില്ലാതെ പ്രഥമിക കാര്യങ്ങൾ പോലും ചെയ്യാനാവാത്ത അവസ്ഥയാണ്. തീവ്രമാനസിക രോഗിയാണ് ആകാശിന്‍റെ അമ്മ. അമ്മയെ ഇടയ്ക്കിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ആകാശ് തീർത്തും അനാഥൻ. പിതാവ് ജോയ് കൂലിപ്പണിക്കു പോകുന്നതാണ് കുടുംബത്തിന്റെ ഏക വരുമാനം. വീട്ടിലെ പൊട്ടി പൊളിഞ്ഞ തറയിലാണ് ആകാശ് മിക്കപ്പോഴും കഴിഞ്ഞിരുന്നത്.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഡ്വ. ആൽബർട്ട് ജോസ് ആണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ പീസ് വാലിയെ അറിയിച്ചത്. വിവരം അറിഞ്ഞ ഉടനെ വണ്ണപ്പുറത്ത് ആകാശിന്റെ വീട്ടിൽ എത്തിയ പീസ് വാലി ഭാരവാഹിൾ ആകാശിനെ ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

മലമുകളിലെ വീട്ടിൽ നിന്നും ചെങ്കുത്തായ ഒറ്റയടിപാതയിലൂടെ തോളിൽ ചുമന്നാണ് ആകാശിനെ പുറത്ത് എത്തിച്ചത്. തീവ്രമായ ഭിന്നശേഷിക്കാർക്കായി പീസ് വാലിയിലേ സെന്റർ ഫോർ അസിസ്റ്റഡ് ലിവിങ് ആൻഡ് മെമ്മറി കെയർ വിഭാഗത്തിലാണ് ആകാശിനെ പ്രവേശിപ്പിച്ചത്. പീസ് വാലി ഭാരവാഹികളായ ഷെഫിൻ നാസർ, കെ എം അബ്ദുൽ മജീദ്, അക്ബർ കെ എം, അഡ്വ ആൽബർട്ട് ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

Trending

No stories found.

Latest News

No stories found.