കോതമംഗലം: പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സജി കെ. വർഗീസും വൈസ് പ്രസിഡൻറായി ആശ ജിമ്മിയും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ച ഇരുവർക്കും 7 വോട്ടുകൾ വീതം ലഭിച്ചു.
എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി സി.പി.എമ്മിലെ സാബു മാധവനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി സി.പി.ഐയിലെ മേരി തോമസിനും 5 വോട്ടുകൾ വീതം ലഭിച്ചു.
സ്വതന്ത്ര അംഗം ടോമി ഏലിയാസ് വോട്ട് രേഖപ്പെടുത്തിയില്ല. കോൺഗ്രസിലെ ധാരണ പ്രകാരം പ്രസിഡന്റ് ജോസ് വർഗീസും വൈസ് പ്രസിഡന്റ് ഫിജിന അലിയും രാജിവച്ചതിനാലാണു തെരഞ്ഞെടുപ്പ് നടന്നത്.