കോഴി - താറാവ് കർഷകർ പ്രതിസന്ധിയിൽ

പക്ഷിപ്പനിയെത്തുടർന്ന് എട്ടു മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയത് ആശങ്ക, മറ്റ് സംസ്ഥാനങ്ങളിലുള്ള വന്‍കിട വ്യാപാരികളെ സഹായിക്കാനെന്നും ആരോപണം
Poultry farmers concerned over ban
കോഴി - താറാവ് കർഷകർ പ്രതിസന്ധിയിൽ
Updated on

ആലപ്പുഴ: പക്ഷിപ്പനിയെ തുടര്‍ന്ന് കോഴി-താറാവ് നിരോധനം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍. എട്ട് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ജീവിതം പ്രതിസന്ധിയാകുമെന്ന് കര്‍ഷകര്‍ പറയുന്നു. താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതും നിരോധനം ഏർപ്പെടുത്തുന്നതുമല്ല പ്രതിരോധ കുത്തിവെപ്പിന്‍റെ സാധ്യതകളാണ് സർക്കാർ തേടേണ്ടതെന്നും കർഷകർ ആവശ്യപ്പെട്ടു.

താറാവ് കൃഷിക്ക് നിരോധനം കൊണ്ടു വരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കലക്ട്രേറ്റിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി.

മറ്റ് സംസ്ഥാനങ്ങളിലുള്ള വന്‍കിട വ്യാപാരികളെ സഹായിക്കാനാണ് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതെന്നും വളര്‍ത്തല്‍ നിരോധിക്കുന്നതെന്നുമാണ് ആക്ഷേപം.

Trending

No stories found.

Latest News

No stories found.