കോട്ടയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽപ്പെട്ടത്
private bus accident in thalayolaparambu
കോട്ടയത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
Updated on

കോട്ടയം: കോട്ടയം തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജം​ഗഷനിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറി‌‍ഞ്ഞു. നാൽപ്പതോളം പേർക്ക് പരുക്ക്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്.

എറണാകുളത്തു നിന്ന് ഈരാറ്റുപേട്ടയ്ക്കു പോകുകയായിരുന്ന ആവേ മരിയ ബസ് ആണ് അപകടത്തിൽപെട്ടത്. വൈകിട്ട് 7.15 ഓടെയാണ് അപകടമുണ്ടായത്.

വളവു തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞ ബസ് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ബസ് അമിത വേ​ഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Trending

No stories found.

Latest News

No stories found.