തീരദേശ ഹൈവേ: സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രതിഷേധം

നിലവിലുള്ള കെട്ടിടങ്ങളും വ്യാപാര സ്ഥാനങ്ങളും നിലനിർത്തിക്കൊണ്ടു തന്നെ നിലവിലുള്ള കാര പുതിയറോഡ് - അഴീക്കോട് സ്ട്രെച്ചിൽ നാലര കിലോമീറ്റർ അലൈന്‍മെന്‍റ് പരിഷ്കരിക്കണമെന്ന് ആവശ്യം

കൊടുങ്ങല്ലൂർ: തീരദേശ ഹൈവേയുടെ അലൈൻമെന്‍റ് ശാസ്ത്രീയമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം. സാമൂഹിക പ്രത്യാഘാത പൊതു ഹിയറിംഗ് നടത്തിയ വേക്കോട് ഗവ. എൽപി സ്കൂളിലേക്കായിരുന്നു പ്രകടനം. തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതിയുടെയും മഹല്ല് ഏകോപന സമിതിയുടെയും അഴീക്കോട് - എറിയാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വ്യാപാര സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്ന ജീവനക്കാരും വിവിധ ക്ലബ്ബുകളുടെ ഭാരവാഹികളും പങ്കെടുത്തു. സംഘടനാ ഭാരവാഹികൾ ഹിയറിംഗിൽ പങ്കെടുത്ത് തങ്ങളുടെ പ്രതിഷേധം അറിയിച്ചു.

കാര പുതിയ റോഡ് മുതൽ അഴീക്കോട് വരെയുള്ള 4.5 കിലോ മീറ്റർ ദൂരത്തിൽ മാത്രം പരമ്പരാഗതമായി വികസിച്ച മേഖലയിലേക്ക് അലൈയ്ൻമെന്‍റ് മാറ്റി അശാസ്ത്രീയമായി നിർണയിച്ചത് മൂലം എറിയാട് പഞ്ചായത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ വലുതാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഇപ്പോൾ നിലനിൽക്കുന്ന കെട്ടിടങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ ജനങ്ങൾ വർഷങ്ങളായി അധ്വാനിച്ച് കഷ്ടപ്പെട്ട് പടുത്തുയർത്തിയതും കാലാകാലങ്ങളിലെ സ ർക്കാരുകൾ നടത്തിയ വികസന പ്രക്രിയ യിലുടെ വളർന്നതുമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

ഇവ നിലനിർത്തി തന്നെ ശാസ്ത്രീയമായി അലൈയ്ൻമെന്‍റ് കാര പുതിയ റോഡ് വരെ ജില്ലയുടെ അതിർത്തിയിൽ നിന്ന് എത്തിച്ചേരുന്ന അതേ മാർഗത്തിലുടെ കടന്ന് പോയാൽ പ്രദേശങ്ങൾ സംരക്ഷിക്കാൻ കഴിയും.

തീരദേശ ഹൈവേ സാമൂഹിക പ്രത്യാഘാത ഹിയറിങ് സ്ഥലത്തേക്ക് വിവിധ സംഘടനാ പ്രതിനിധികൾ നടത്തിയ പ്രതിഷേധ മാർച്ച്‌.
തീരദേശ ഹൈവേ സാമൂഹിക പ്രത്യാഘാത ഹിയറിങ് സ്ഥലത്തേക്ക് വിവിധ സംഘടനാ പ്രതിനിധികൾ നടത്തിയ പ്രതിഷേധ മാർച്ച്‌.

ഒരു വലിയ പ്രദേശത്തെ വികസിതമാക്കാനും പാരിസ്ഥിതിക്ക് ഓരോവർഷവും ആഘാതമേൽക്കുന്നത് തടയുവാനും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

Trending

No stories found.

More Videos

No stories found.