കൊച്ചി: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) കേരള സ്റ്റേറ്റ് കൗൺസിൽ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്‍റ് റഫീഖ് മരക്കാർ (എറണാകുളം), സെക്രട്ടറി സിന്ധു സജീവ് (തൃശൂർ), ട്രഷറർ കബീർ റഹ്മാൻ (കോട്ടയം), വൈസ് പ്രസിഡന്‍റുമാരായ സലാം കുന്നോത്ത്(കോഴിക്കോട്), മിനി രാജേന്ദ്രൻ (ആലപ്പുഴ), ജോയിന്റ് സെക്രട്ടറിമാരായി ജെസ്സി ജയ് (ഇടുക്കി), ഫൈസൽ ഉൽപ്പില (മലപ്പുറം), എക്സിക്യൂട്ടിവ് അംഗം നാസർ (വയനാട്) എന്നിവരാണ് ഇന്ന് കൊച്ചിയിൽ നടന്ന യോഗത്തിൽ ചുമതലയേറ്റത്.
സ്റ്റേറ്റ് കൗൺസിൽ മുൻ പ്രസിഡന്‍റ് ടി. ബി നാസർ അധ്യക്ഷനായി. മുൻ സെക്രട്ടറി ബിബിൻ സണ്ണി, ഗ്ലോബൽ പ്രസിഡന്‍റ് പൗലോസ് തേപ്പാല , ഗ്ലോബൽ ജോയിന്റ് ട്രഷറർ വി. എം സിദ്ധിക്ക് മുഖ്യ പ്രഭാഷണവും, ഗ്ലോബൽ ജോയിന്‍റ് സെക്രട്ടറി റിജാസ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.
2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ഗ്ലോബൽ ജോയിന്റ് ട്രഷറർ വി. എം സിദ്ധിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് പുതിയ ഫോറം കോർഡിനേറ്റർമാർക്കും ജില്ലാ ഭാരവാഹികൾക്കും പ്രസിഡന്റ് റഫീഖ് മരക്കാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് റഫീഖ് മരക്കാർ (എറണാകുളം), സെക്രട്ടറി സിന്ധു സജീവ് (തൃശൂർ), ട്രഷറർ കബീർ റഹ്മാൻ (കോട്ടയം), വൈസ് പ്രസിഡന്റ്‌മാരായ സലാം കുന്നോത്ത്(കോഴിക്കോട്), മിനി രാജേന്ദ്രൻ (ആലപ്പുഴ), ജോയിന്റ് സെക്രട്ടറിമാരായി ജെസ്സി ജയ് (ഇടുക്കി), ഫൈസൽ ഉൽപ്പില (മലപ്പുറം), എക്സിക്യൂട്ടീവ് അംഗം നാസർ (വയനാട്) എന്നിവർ സ്ഥാനമേറ്റു.