അടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

ഒപ്പമുണ്ടായിരുന്ന യാത്രക്കാരിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
Updated on

പത്തനംതിട്ട: അടൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു. അടൂർ മൂന്നാളം സ്വദേശി ഗീതയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജലജാമണിയെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെപി റോഡിൽ 14-ാം മൈൽ ലൈഫ് ലൈൻ ആശുപത്രിയുടെ മുന്നിൽ ഇന്നു രാവിലെയാണ് അപകടം. കശുവണ്ടി ഫാക്‌ടറിത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലായിരുന്ന ടിപ്പർ ലോറി സ്കൂട്ടറിലിടിച്ചതാണ് അപകടത്തിന് കാരണം.

Trending

No stories found.

Latest News

No stories found.