ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ രണ്ടു മാസത്തിനകം പുനസ്ഥാപിക്കും

പ്രതിമ നിർമിച്ച ശിൽപ്പ കുന്നുവിള എം. മുരളിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാപ്പനംകോട് സിഡ്കോ വ്യവസായ പാർക്കിൽ വച്ച് പുനർനിർമാണം
ബസിടിച്ച് തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ രണ്ടു മാസത്തിനകം പുനസ്ഥാപിക്കും
ശക്തൻ തമ്പുരാന്‍റെ പ്രതിമ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നു.
Updated on

തൃശൂർ: ശക്തൻ നഗറിൽ കെഎസ്ആർടിസി വാഹനം ഇടിച്ചു കയറി തകർന്ന ശക്തൻ തമ്പുരാന്‍റെ പ്രതിമ പുനർനിർമിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരം പാപ്പനംകോട് സിഡ്കൊ വ്യവസായ പാർക്കിലേക്കാണ് പ്രതിമ മാറ്റിയത്. ഇവിടെ വച്ചായിരിക്കും പുനർനിർമാണം.

രണ്ടു മാസത്തിനകം പുതുക്കി പണിത് പ്രതിമ പുനസ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് മന്ത്രി കെ. രാജൻ അറിയിച്ചു. പുനർനിർമാണത്തിന്‍റെ പകുതി ചെലവ് കെഎസ്ആർടിസി വഹിക്കാമെന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. പകുതി ചെലവ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന പി. ബാലചന്ദ്രൻ എംഎൽഎ പറഞ്ഞു.

പ്രതിമ നിർമിച്ച ശിൽപ്പി കുന്നുവിള എം. മുരളിയുടെ നേതൃത്വത്തിൽ ത്തന്നെയാണ് പ്രതിമ പുനർനിർമിക്കുന്നത്. ശിൽപ്പിയുടെ പ്രാവീണ്യവും മുൻപരിചയവും ശക്തൻ തമ്പുരാനെക്കുറിച്ചുള്ള അറിവുമാണ് കുന്നുവിള എം. മുരളി തന്നെ പ്രതിമ പുനർനിർമിക്കാൻ മതിയെന്ന തീരുമാനത്തിനു കാരണമെന്നു മന്ത്രി വ്യക്തമാക്കി. ശിൽപ്പിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രതിമ തിരുവനന്തപുരത്തേക്ക് മാറ്റിയതും.

Trending

No stories found.

Latest News

No stories found.