കണ്ടംമംഗലം ഹയർ സെക്കണ്ടറി സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ദേവ മഹാസമാധി ദിനാചരണം നടന്നു

എസ്എസ്എൽ സി പ്ലസ്ടു വിജയികൾക്കുള്ള അവാർഡ് വിതരണം കടക്കാരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കു തറ നിർവഹിച്ചു
sree narayana guru deva mahasamadhi at kandamangalam higher secondary school
കണ്ടംമംഗലം ഹയർ സെക്കണ്ടറി സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ദേവ മഹാസമാധി ദിനാചരണം നടന്നു
Updated on

ചേർത്തല: കണ്ടംമംഗലം ഹയർ സെക്കണ്ടറി സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ദേവ മഹാസമാധി ദിനാചരണം നടന്നു. സ്കൂൾ മാനേജർ കെ .പി. ആഘോഷ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.സി.വേണുഗോപാൽ.എംപി. യോഗം ഉത്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്‍റ് വി.ജി. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. സാബു പരമേശ്വരൻ ഗുരു സ്മരണ പ്രഭാഷണം നടത്തി.

എസ്എസ്എൽ സി പ്ലസ്ടു വിജയികൾക്കുള്ള അവാർഡ് വിതരണം കടക്കാരപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജെയിംസ് ചിങ്കു തറ നിർവഹിച്ചു. കണ്ടാമംഗലം ക്ഷേത്ര സമിതി പ്രസിഡന്‍റ് അനിൽകുമാർ അഞ്ചന്തറ, സെക്രട്ടറി രാധാകൃഷ്ണൻ തേറാത്തു, ഖജാൻജി ബിനു. പി.എ. വൈസ് പ്രസിഡന്റ്‌ തിലകൻ കയ്ലാസം, ഹെഡ്മാസ്റ്റർ ഋഷി നടരാജൻ, പിടിഎ പ്രസിഡന്‍റ് തങ്കച്ചൻ പി.ബി, സ്റ്റാഫ്‌ സെക്രട്ടറി പി.ആർ. രാജേഷ്, സ്കൂൾ ചെയർ പേഴ്സൺ അനുലക്ഷ്മി, സ്കൂൾ ലീഡർ അഭിഷേക്, തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ രാജേശ്വരിദേവി സ്വാഗതവും സമാധി ദിനചാരകമ്മിറ്റി കൺവീനർ അരുൺ. എസ് നന്ദിയും പറഞ്ഞു

Trending

No stories found.

Latest News

No stories found.