ദ്വിദിന ഡോക്യുമെന്‍ററി ചലച്ചിത്രമേള കോട്ടയത്ത്

7 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്
ദ്വിദിന ഡോക്യുമെന്‍ററി ചലച്ചിത്രമേള കോട്ടയത്ത്
Updated on

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടെയും സി.എം.എസ് കോളെജിന്‍റെയും സഹകരണത്തോടെ ദ്വിദിന ഡോക്യുമെന്‍ററി ചലച്ചിത്രമേള കോട്ടയത്ത് നടക്കും. തിരുവനന്തപുരത്ത് നടന്ന 15-ാമത് രാജ്യാന്തര ഡോക്യുമെന്‍ററി-ഹ്രസ്വ ചലച്ചിത്രമേളയിൽ പുരസ്‌കാരങ്ങൾ നേടുകയും മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഡോക്യുമെന്‍ററി ചിത്രങ്ങളുടെ പ്രദർശനമാണ് ഒക്റ്റോബർ 20, 21 തീയതികളിൽ സി.എം.എസ് കോളെജ് തീയേറ്ററിൽ നടക്കുക. 7 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

മികച്ച ഡോക്യുമെന്‍ററി പുരസ്‌കാരം നേടിയ ലാൻഡ് ഓഫ് മൈ ഡ്രീംസ്, രണ്ടാമത്തെ ഡോക്യുമെന്‍ററിയായി തെരഞ്ഞെടുക്കപ്പെട്ട ചാർദി കാല -ആൻ ഓഡ് ടു റെസിലിൻസ്, സ്പെഷൽ ജൂറി അവാർഡ് നേടിയ '15 സെക്കൻഡ്‌സ് എ ലൈഫ് ടൈം' എന്നീ ചിത്രങ്ങളോടൊപ്പം മത്സര വിഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'ദി എഗ്രിമെന്റ്, മൈൽസ് അവേ, ടൂ മച്ച് ഡെമോക്രസി, ബീയൊണ്ട് ദി ബ്ലൂസ്, ഷക്കീല: കോളാജ് ഓഫ് സ്ട്രഗ്ൾ' എന്നീ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ മേളയുടെ സമാപന ചടങ്ങിൽ മുഖ്യാതിഥിയാവും. 2 ദിവസവും രാവിലെ 10 മുതൽ മേളയിൽ പ്രദർശനം ആരംഭിക്കും. പ്രവേശനം സൗജന്യമാണ്.

Trending

No stories found.

Latest News

No stories found.