പള്ളി വികാരി തൂങ്ങിമരിച്ച നിലയിൽ

വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.
vazhakulam church priest found dead muvattupuzha
ഫാ. ജോസഫ് കുഴികണ്ണിയിൽ (65) Facebook image
Updated on

മൂവാറ്റുപുഴ: വാഴക്കുളം സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫാ. ജോസഫ് കുഴികണ്ണിയിൽ (65) ആണ് മരിച്ചത്. പള്ളിക്ക് സമീപമുള്ള പാചകപുരയോട് ചേർന്നുള്ള കെട്ടിടത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പുലർച്ചെ ജോലിക്ക് എത്തിയ ജീവനക്കാരാണ് വൈദികനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഏറെനാളായി വിവിധ ആരോഗ്യപ്രശ്നങ്ങളുളള ആളായിരുന്നു ഫാദർ ജോസഫ് എന്നും ഇതിനുള്ള മനോവിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്‍റ്ർ മോർച്ചറിയിൽ. വാഴക്കുളം പൊലീസ് അന്വേഷണം തുടങ്ങി.

Trending

No stories found.

Latest News

No stories found.