വേൾഡ് മലയാളി ഫെഡറേഷന്‍റെ സ്‌നേഹവീട് താക്കോൽ ദാനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു

ആലപ്പുഴ ജില്ലയിലെ ചേർത്തല തണ്ണീർമുക്കം സ്വദേശി മിനി രാജേന്ദ്രന് വേണ്ടിയാണ് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റി ഫോറത്തിന്‍റെ ആഭിമുഖ്യത്തിലാണ് വീട് പണിതു നൽകിയത്.
world malayalee federation  snehaveed key hand over
വേൾഡ് മലയാളി ഫെഡറേഷന്‍റെ സ്‌നേഹവീട് താക്കോൽ ദാനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു
Updated on

ചേർത്തല: ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിൽ നിർമിച്ച് നൽകിയ വീടിന്‍റെ താക്കോൽ ദാനം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല തണ്ണീർമുക്കം സ്വദേശി മിനി രാജേന്ദ്രന് വേണ്ടിയാണ് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചാരിറ്റി ഫോറത്തിന്‍റെ ആഭിമുഖ്യത്തിലാണ് വീട് പണിതു നൽകിയത്. വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ള്യുഎംഎഫ്) കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്‍റ് റഫീഖ് മരയ്ക്കാർ അധ്യക്ഷത വഹിച്ചു. ഡബ്ള്യുഎംഎഫ് ഗ്ലോബൽ പ്രസിഡന്‍റ് പൗലോസ് തേപ്പാല ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു.

ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എസ്. ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി. മോഹനൻ, സിനിമാതാരം ജയൻ ചേർത്തല, ഡബ്ള്യുഎംഎഫ് ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജി. ശശികല, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈമോൾ കലേഷ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി.പി. വിനു, ഡബ്ള്യുഎംഎഫ് ഏഷ്യൻ റീജിയൻ വൈസ് പ്രസിഡന്‍റ് ടി.ബി നാസർ, ഡബ്ള്യുഎംഎഫ് നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്‍റ് റിനി സൂരജ്, ഡബ്ള്യുഎംഎഫ് നാഷണൽ കൗൺസിൽ ചാരിറ്റി ഫോറം കോർഡിനേറ്റർ അനിൽ, ഡബ്ള്യുഎംഎഫ് കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി സിന്ധു സജീവ്, ട്രഷറർ കബീർ റഹ്മാൻ, ചാരിറ്റി കോർഡിനേറ്റർ നോബി കെ.പി. എന്നിവർ ആശംസകൾ അർപ്പിച്ചു.

world malayalee federation  snehaveed key hand over
വേൾഡ് മലയാളി ഫെഡറേഷന്‍റെ സ്‌നേഹവീട് താക്കോൽ ദാനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു

ഡബ്ള്യുഎംഎഫ് ഗ്ലോബൽ ജോയിന്‍റ് ട്രഷറർ വി.എം. സിദ്ധീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലപ്പുഴ ജില്ലാ കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.എസ്. ഷാജി നന്ദി പറഞ്ഞു.

Trending

No stories found.

Latest News

No stories found.