കെഎസ്എഫ്ഇയിൽ വ്യാജ ആധാരങ്ങൾ നൽകി ലക്ഷങ്ങൾ തട്ടി; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഏകദേശം 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് പരാതി
Representative image
Representative image
Updated on

കാസർഗോഡ്: കെഎസ്എഫ്ഇയിൽ വ്യാജ ആധാരങ്ങൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരിയാണ് അറസ്റ്റിലായത്.

2019 ജനുവരി 30ന് ഇസ്മയിൽ ഉൾപ്പെടെ എട്ടുപേരുടെ പേരിലാണ് വ്യാജരേഖ നൽകി തട്ടിപ്പ് നടത്തിയത്. ഏകദേശം 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്നാണ് പരാതി.

ഈടായി ഇസ്മയിലിന്റെ പേരിലുള്ള ഉപ്പള വില്ലേജിലുള്ള അഞ്ചേക്കർ ഭൂമിയുടെ രേഖ നൽകിയിരുന്നെങ്കിലും കുടിശിക അടിക്കാതെ വന്നതോടെ ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖകളാണ് സമർപ്പിച്ചതെന്ന് കണ്ടെത്തിയത്. തുടർന്ന് കാസർഗോഡ് മാലക്കൽ ശാഖാ മാനേജർ രാജപുരം പൊലീസിൽ പരാതി നൽകി. ശേഷം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.