ചാലക്കുടിയിൽ സിഗ്നൽ തെറ്റിച്ചെത്തിയ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്.

ചാലക്കുടി: ചാലക്കുടി പോട്ട ആശ്രമം സിഗ്നൽ ജംഗ്ഷന് സമീപം അമിതവേഗതയിലെത്തിയ ട്രാവലർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പോട്ട പാലസ് ഹോസ്പിറ്റലിന് സമീപം മാളിയേക്കൽ മാളക്കാരൻ ജീസൺ (32)ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്നു ജീസന്‍റെ ഭാര്യ നിമിഷയ്ക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടമുണ്ടായത്.

എറണാകുളം ഭാഗത്ത് നിന്ന് അമിതവേഗതയിൽ വന്ന ട്രാവലർ സിഗ്നൽ തെറ്റിച്ചതാണ് അപകട കാരണം. റോഡ് മുറിച്ച് കടക്കുകയായിരുന്ന ബൈക്കിനെ ട്രാവലർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

മരിച്ച ജീസൺ
മരിച്ച ജീസൺ

പരുക്കേറ്റ ഇരുവരെയും ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീസൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. ചാലക്കുടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു

Trending

No stories found.

More Videos

No stories found.