ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടെ 24കാരന് പരിക്ക്

ചൊവ്വാഴ്‌ച വൈകിട്ട് 4.30 ഓടെയാണ് സംഭവം
youth injured while unloading granite load
അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു
Updated on

കോതമംഗലം: പരീക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടിമറിഞ്ഞ് ആസ്സാം സ്വദേശി ലദ്രുസ്( 24) എന്നയാൾക്ക് പരിക്കേറ്റു. ചൊവ്വാഴ്‌ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു.

ഗ്രേഡ് എ എസ് റ്റി. ഒ.എം. അനിൽകുമാർ, കെ.എം.മുഹമ്മദ് ഷാഫി, കെ.പി.ഷമീർ . ബേസിൽ ഷാജി, ഒ ജി രാഗേഷ് കുമാർ . സൽമാൻ ഖാൻ . കെ.എം. അഖിൽ ,പി.ബിനു ബിനുകുമാർ , സി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Trending

No stories found.

Latest News

No stories found.