തീരദേശ കൊച്ചിയിൽ കാപ്പ കുറ്റവാളികൾ വർധിക്കുന്നു

ലഹരി ഉപഭോഗ കേസുകൾക്ക് പിന്നാലെ മേഖലയിൽ കാപ്പ, പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നത്
Coastal Kochi
Coastal KochiRepresentative image
Updated on

മട്ടാഞ്ചേരി: തീരദേശ കൊച്ചി ക്രിമിനൽ ഭീഷണിയിലെന്ന് ആശങ്ക. ലഹരി ഉപഭോഗ കേസുകൾക്ക് പിന്നാലെ മേഖലയിൽ കാപ്പ, പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്.

സാമൂഹ്യസുരക്ഷാ പ്രശ്നങ്ങളുണ്ടാക്കുന്നവർക്ക് നേരെ ഗുണ്ട, റൗഡി പട്ടികയിലുൾപ്പെടുത്തിയാണ് കാപ്പ ചുമത്തുന്നത്. കേരള ആന്‍റി സോഷ്യൽ ആക്ടിവിറ്റിസ് പ്രീവെൻഷൻ ആക്റ്റ് (കാപ്പ) 2007 ലാണ് നിലവിൽ വന്നത്. 2014ൽ ഭേദഗതികളും വരുത്തി. മൂന്ന് കേസുകളിൽ പ്രതിയാകുകയും ഒരു കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്തവർക്ക് നേരെയാണ് പൊലീസ് കാപ്പ ചുമത്തുന്നത്. ഇവരെ നിശ്ചിതകാലത്ത് നാടു കടത്തുകയുംചെയ്യും.

ഭവനഭേദനം തുടങ്ങി പണം വാങ്ങി ദേഹോപദ്രവം അടക്കമുള്ള സാമൂഹ്യ സുരക്ഷയെ ബാധിക്കുന്ന കേസുകളാണ് കാപ്പ പരിധിയിൽ കൂടുതലും വരുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കണ്ണമാലി, പള്ളുരുത്തി, തോപ്പുംപടി, പൊലീസ് സ്റ്റേഷനുകളാണ് മട്ടാഞ്ചേരി സബ് ഡിവിഷന് കീഴിലുള്ളത്. ഇവിടെ കഴിഞ്ഞ എട്ട് മാസത്തിനകം പത്ത് പേർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഒൻപത് പേർ പിടിക്കപ്പെടുകയും ഒരാൾ ഒളിവിലുമാണ്. കാപ്പ ചുമത്തുന്നവർ നിരോധിത മേഖലയിൽ കടക്കരുതെന്നാണ് ചട്ടം. ജനവാസ മേഖലയിൽ കാപ്പ കേസ് വർധന പ്രാദേശിക ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്.

Trending

No stories found.

Latest News

No stories found.