11 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ ഒരാൾ പെൺകുട്ടി

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പും ചുമത്തി
11-year-old girl raped in mumbai Girl Among 4 Minor Accused
11 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി; പ്രതികളിൽ ഒരാൾ പെൺകുട്ടി
Updated on

മുംബൈ: മഹാരാഷ്ട്ര താനെ ജില്ലയിലെ അംബർനാഥിൽ 11 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 4 പേരടക്കം 5 പേർ അറസ്റ്റിലായതായും പ്രതികളിൽ ഒരാൾ പെൺകുട്ടിയാണെന്നും പൊലീസ് അറിയിച്ചു.

11 കാരിയെ പ്രതികളുടെ അടുത്തെത്തിച്ചത് പെൺകുട്ടിയാണെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷയിൽ വച്ചാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും ആക്രമണത്തെക്കുറിച്ച് പുറത്തു പറയരുതെന്നും പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഓടി രക്ഷപ്പെട്ട് വീട്ടിലെത്തയ 11 കാരി പീഡനവിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുപ്പടെയുള്ള പ്രതികൾ പിടിയിലാവുന്നത്.

പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പും ചുമത്തിയും കേസെടുത്തു. പ്രായപൂർത്തിയായ 2 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായും പ്രായപൂർത്തിയാകാത്ത പ്രതികളെ റിഫോം ഹോമിലേക്ക് അയച്ചതായും അംബർനാഥ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജഗന്നാഥ് കലാസ്കർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.