ജൂൺ 30 വരെ മഹാരാഷ്ട്രയിൽ നടന്നത് 1,267 കർഷക ആത്മഹത്യകൾ

ഏറ്റവും കൂടുതൽ വിദർഭ മേഖലയിൽ
1,267 farmer suicides took place in Maharashtra Till June 30
ജൂൺ 30 വരെ മഹാരാഷ്ട്രയിൽ നടന്നത് 1,267 കർഷക ആത്മഹത്യകൾ
Updated on

മുംബൈ: ഈ വർഷം ആദ്യ 6 മാസത്തിനിടെ മഹാരാഷ്ട്രയിൽ 1,267 കർഷകർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ വിദർഭ മേഖലയിലെ അമരാവതിയാണ്. 557 പേരാണ് ഇവിടെ മാത്രം ആത്മഹത്യ ചെയ്തത്.

ജനുവരി-ജൂൺ കണക്കുകൾ പ്രകാരം ഛത്രപതി സംഭാജിനഗറിൽ 430 പേരും നാസികിൽ 137 പേരും നാഗ്പൂരിൽ 130 പേരും പൂനെയിൽ 13 പേരുമാണ് മരിച്ചത്. അതേസമയം തീരദേശ മേഖലയായ കൊങ്കണിൽ ആത്മഹത്യ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ രാജ്യത്തെ കർഷക ആത്മഹത്യകളിൽ 37.6 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്.

Trending

No stories found.

Latest News

No stories found.