എയ്മ മഹാരാഷ്ട്രയുടെ 12-ാം മത് വാർഷിക പൊതുയോഗം നടന്നു

വാഷി കേരള ഹൗസിൽ വെച്ചാണ് യോഗം നടന്നത്
എയ്മ മഹാരാഷ്ട്രയുടെ 12-ാം മത് വാർഷിക പൊതുയോഗം നടന്നു
Updated on

നവിമുംബൈ: എയ്മ മഹാരാഷ്ട്രയുടെ 12 മത് വാർഷിക പൊതുയോഗം നടന്നു. വാഷി കേരള ഹൗസിൽ വെച്ചാണ് യോഗം നടന്നത്. വാർഷിക പൊതുയോഗത്തിൽ പ്രസിഡന്‍റ് റ്റി.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചപ്പോൾ ജോ.സെക്രറി മുരളിധരൻ പി.എൻ അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം എയ്മ നാഷണൽ സീനിയർ വൈസ് പ്രസിഡന്‍റ് ഡോ.പി.ജെ. അപ്രേൻ, നാഷണൽ ഉപദേഷ്ടാവ് ഉപേന്ദ്ര മേനോൻ ആശംസ പ്രസംഗം നടത്തി.

സെക്രട്ടറി കെ.ടി. നായർ 2022 ൽ നടന്ന പൊതുയോഗ മിനിട്സ് അവതരിപ്പിച്ച് പാസ്സാക്കുകയും 2022-23 ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ച് പാസ്സാക്കുകയും ചെയ്തു. ഖജാൻജി ജി. കോമളൻ 2022-23 വരവ് ചെലവ് കണക്കും 2023-24 ലെ ബഡ്ജറ്റും അവതരിപ്പിച്ച് പാസ്സാക്കി. റിപ്പോർട്ടിലും വരവ് ചെലവ് കണക്കിന്‍റെ ചർച്ചയിലും പങ്കെടുത്ത് കെ.എൻ. ജോതീന്ദ്രൻ, എസ്. കുമാർ, ശ്രീമതി സുമ മുകുന്ദൻ, കെ.എ. കുറുപ്പ്, സുനിൽ കുമാർ, ഡി. അശോകൻ, ആർ ബി കുറുപ്പ്, മോഹൻ ജി.നായർ, അഡ്വ. എൻ.വി. രാജൻ, റ്റി. ബാലസുബ്രമണ്യൻ, റ്റി. മാധവൻ തുടങ്ങിയവർ സംസാരിച്ചു.

മഹാരാഷ്ട്രയുടെ ജില്ലകൾ തോറും പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും 25 ളോം രജിസ്റ്റ്രേട് മലയാളി സംഘടനകളെ എയ്മ യുടെ അംഗ സംഘടനയാക്കാനും വ്യക്തിഗത അംഗങ്ങളിൽ യുവതികളെയും യുവാക്കളെയും സാമുഹ്യ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളെയും അംഗങ്ങളാക്കാൻ തീരുമാനിക്കുകയുണ്ടായി. ചാരിറ്റി പ്രവർത്തനങ്ങളുടെയും ഓഫീസിന്‍റെയും ധനശേഖരണാർത്ഥം താമസിയാതെ മഴക്കാലം കഴിഞ്ഞ ഉടൻ എയ്മ ദേശീയ പ്രസിഡന്‍റ് ഗോകുലം ഗോപാലൻ, മറ്റ് ദേശീയ ഭാരവാഹികൾ, മന്ത്രിമാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ ഒരു മേഗാ ഷോ നടത്താനും യോഗം തീരുമാനിച്ചതായി കെ.ടി. നായർ (സെക്രട്ടറി) അറിയിച്ചു.

അംഗങ്ങൾക്ക് സീനിയർ വൈസ് പ്രസിഡന്‍റ് അഡ്വ.ജി.എ.കെ നായർ കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങിൽ രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ബാലാസോർ തീവണ്ടി ദുരന്തത്തിൽ മരണമടഞ്ഞവരുടെ വേർപാടിൽ യോഗം ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങൾക്ക് അനുശോചനവും രേഖപ്പെടുത്തി.

Trending

No stories found.

Latest News

No stories found.