പതിനേഴാമത് രാഗലയ മ്യൂസിക് അവാർഡ് ഫെബ്രുവരി 5ന്

പതിനേഴാമത് രാഗലയ മ്യൂസിക് അവാർഡ് ഫെബ്രുവരി 5ന്
Updated on

മുംബൈ: പതിനേഴാമത് രാഗലയ മ്യൂസിക് അവാർഡ് ഫെബ്രുവരി 5ന്. പ്രസിദ്ധ സംഗീത സംവിധായകൻ ബേർണി, പ്രസിദ്ധ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ എന്നിവരെ ഈ വർഷത്തെ രാഗലയ ആജീവനാന്ത സംഗീത പുരസ്കാരം നൽകി ആദരിക്കും.

പുരസ്കാര സമർപ്പണവും അതിനോടാനുബന്ധിച്ചു നടക്കുന്ന സംഗീത നിശയും അന്നേ ദിവസം ( ഞായറാഴ്ച )അന്ധേരി മരോൾ ഭവാനി നഗറിലെ മരോൾ എഡ്യൂക്കേഷൻ അക്കാദമിയിൽ വൈകീട്ട് 6 മണിക്ക് നടത്തും. കൂടാതെ റിട്ടയേർഡ് മുനിസിപ്പൽ കമ്മീഷണർ വി ബാലചന്ദ്രൻ്റെ മുംബൈ അണ്ടർവേൾഡ് - ദെൻ ആൻഡ് നൗ എന്ന പുസ്തക പ്രകാശനവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9821090857 എന്ന നമ്പറിൽ ബന്ധപ്പെടാം.

Trending

No stories found.

Latest News

No stories found.