മുംബൈക്ക് സന്തോഷ വാർത്ത: 250 പുതിയ സബർബൻ സർവീസുകൾ തുടങ്ങും

ട്രെയിനുകളുടെ 'ക്രോസ് മൂവ്‌മെന്‍റ്' കുറയ്ക്കുന്നതിന് സബർബൻ നെറ്റ്‌വർക്ക് പുനർരൂപകൽപ്പന ചെയ്യാൻ റെയിൽവേ ഉദ്ദേശിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുംബൈക്ക് സന്തോഷ വാർത്ത: 250 പുതിയ സബർബൻ സർവീസുകൾ തുടങ്ങും
മുംബൈക്ക് സന്തോഷ വാർത്ത: 250 പുതിയ സബർബൻ സർവീസുകൾ തുടങ്ങും
Updated on

മുംബൈ: ഇന്ത്യൻ റെയിൽവേ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മുംബൈയിൽ 250 പുതിയ സബർബൻ സർവീസ് ആരംഭിക്കാൻ പദ്ധതിയിടുന്നു. 250 പുതിയ സബർബൻ സർവീസുകൾക്ക് പുറമെ റെയിൽ ശൃംഖല നവീകരിക്കുക, സാമ്പത്തിക തലസ്ഥാനത്ത് റെയിൽ യാത്ര സുഗമമാക്കുന്നതിന് പുതിയ മെഗാ ടെർമിനലുകൾ നിർമ്മിക്കുക എന്നിവയും ഉൾപ്പെടുന്നു. മുംബൈയിലെയും സബർബൻ പ്രദേശങ്ങളിലെയും ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ട്രെയിനുകളുടെ 'ക്രോസ് മൂവ്‌മെന്‍റ്' കുറയ്ക്കുന്നതിന് സബർബൻ നെറ്റ്‌വർക്ക് പുനർരൂപകൽപ്പന ചെയ്യാൻ റെയിൽവേ ഉദ്ദേശിക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രണ്ട് ട്രെയിനുകൾ തമ്മിലുള്ള ദൂരം നിലവിലെ 180 സെക്കൻഡിൽ നിന്ന് 150 സെക്കൻഡായി കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യ നടപ്പാക്കാൻ റെയിൽവേ പദ്ധതിയിടുന്നതായും മന്ത്രി പറഞ്ഞു. 75 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന മുംബൈയിലെ സബർബൻ റെയിൽ സംവിധാനം പ്രതിദിനം 3,200 സർവീസുകൾ നടത്തുന്നു എന്നത് എടുത്തുപറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മുംബൈയിലെ തീരദേശ പാതയുടെ വികസനവും മെട്രോ റെയിൽ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതും രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനത്തെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് ഒരുങ്ങുകയാണ്.കൂടാതെ നവി മുംബൈയിലെ പൻവേൽ-കലാംബോലിയിൽ ഒരു പുതിയ കോച്ചിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നു, ഇത് ദീർഘദൂര ട്രെയിനുകളുടെ ടെർമിനലായി പ്രവർത്തിക്കും.

പൂനെ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഹഡപ്‌സർ, ഉരുളി, ഖഡ്കി, ശിവാജിനഗർ എന്നിവിടങ്ങളിൽ പുതിയ ടെർമിനലുകൾ നിർമിക്കുന്നതിനെക്കുറിച്ചും റെയിൽവേ മന്ത്രി വൈഷ്ണവ് പരാമർശിച്ചു.

Trending

No stories found.

Latest News

No stories found.