എയർ ഇന്ത്യയിൽ 2216 ഒഴിവുകൾ: മുംബൈയിൽ അഭിമുഖത്തിന് എത്തിയത് 25000 പേർ

ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിലേക്കായിരുന്നു റിക്രൂട്ട്മെന്‍റ്
25000 people appeared for the interview held for 2216 vacancies in air india
എയർ ഇന്ത്യയിൽ 2216 ഒഴിവുകളിലേക്ക് നടന്ന അഭിമുഖത്തിന് എത്തിയത് 25000 പേർ
Updated on

മുംബൈ: എയർ ഇന്ത്യ പ്രഖ്യാപിച്ച വാക് ഇൻ ഇന്റർവ്യൂവിൽ യുവാക്കളുടെ തിക്കും തിരക്കും മൂലം അധികൃതരിൽ ആശങ്കയും ആശയ കുഴപ്പവും ഉളവാക്കി. 2,216 ഒഴിവുകളിലേക്കാണ് ഏകദേശം 25000 ത്തോളം പേർ ഇന്‍റർവ്യൂ അറ്റൻഡ് ചെയ്യാൻ മുംബൈയിൽ എത്തിയത്.

വിമാനത്താവളം ഇതുവരെ കണ്ടിട്ടില്ലാത്ത തൊഴിൽ അന്വേഷകരുടെ തള്ളിക്കയറ്റമാണ് കാണാനിടയായത്. 25000 ൽ അധികം പേർ ഒരേ സമയം എത്തിയത് എയർ ഇന്ത്യ അധികാരികളുടെ മുഴുവൻ കണക്കു കൂട്ടലുകളും തെറ്റിച്ചു. എന്തും സംഭവിക്കാവുന്ന സാഹചര്യത്തിൽ നിന്ന് അവസാനം ഓരോരുത്തരുടെയും സിവിയും ഫോൺ നമ്പറും അധികൃതർ വാങ്ങി വെക്കുകയായിരുന്നു. മുംബൈ വിമാനത്താവളത്തിൽ ചൊവ്വാഴ്ച നടന്ന എയർ ഇന്ത്യയുടെ വാക് ഇൻ റിക്രൂട്ട്മെന്‍റിനാണ് യുവാക്കൾ എത്തിയത്.ഗ്രൗണ്ട് സ്റ്റാഫ് വിഭാഗത്തിലേക്കാണ് റിക്രൂട്ട്മെന്‍റ്. 20,000 മുതൽ 25,000 രൂപ വരെയാണ്‌ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. അപേക്ഷാ കൗണ്ടറിനരികിലെത്താൻ വേണ്ടി യുവാക്കൾ തിക്കിത്തിരക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. മണിക്കൂറുകളോളം വെള്ളമോ ഭക്ഷണമോ കഴിക്കാതെയാണ് പലരും ജോലിക്ക് അപേക്ഷിക്കാനെത്തിയതെന്നും ഇതുമൂലം പലർക്കും ദേഹാസ്വസ്ഥത അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്.നാനൂറ് കിലോമീറ്റർ അകലത്തിൽ നിന്നുവരെ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിന് എത്തി.

അതേസമയം രാജ്യത്ത് അഭ്യസ്ത വിദ്യരായവരുടെ തൊഴിൽ ഇല്ലായ്മ നിരക്ക് വർധിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് ശരിവെക്കുന്നതാണ് ഈ സംഭവം.

Trending

No stories found.

Latest News

No stories found.