നവി മുംബൈയിൽ അനധികൃതമായി താമസിച്ചിരുന്ന 506 വിദേശികളെ കണ്ടെത്തി

അനധികൃതമായി താമസിക്കുന്ന 483 വിദേശികൾക്ക് രാജ്യം വിടാൻ നോട്ടീസ്
Representative image for illegal immigrants
Representative image for illegal immigrants
Updated on

നവി മുംബൈ: കഴിഞ്ഞ വർഷം അനധികൃതമായി താമസിച്ചിരുന്ന 411 നൈജീരിയക്കാർ ഉൾപ്പെടെ 506 വിദേശ പൗരന്മാരെ നവി മുംബൈ പൊലീസ് കണ്ടെത്തിയതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ വ്യക്തികൾ ഒന്നുകിൽ കൃത്യമായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് പ്രവേശിച്ചവരോ അല്ലെങ്കിൽ വിസ കാലാവധി കഴിഞ്ഞവരോ ആയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

പ്രദേശത്തെ മയക്കുമരുന്ന് വിൽപ്പന തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നടത്തിയ റെയ്ഡുകളിലും തെരച്ചിലുകളിലുമാണ് പൊലീസ് ഇവരെ കണ്ടെത്തിയതെന്ന് മുംബൈ പൊലീസ് മേധാവി മിലിന്ദ് ഭരംബെ. നൈജീരിയക്കാരിൽ പലരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

നവി മുംബൈയിൽ അനധികൃതമായി താമസിക്കുന്ന 483 വിദേശികൾക്ക് രാജ്യം വിടാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.