മിലിന്ദ് ദേവ്റയും അശോക് ചവാനും അടക്കം 6 പേർ രാജ്യസഭയിലേക്ക്

ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പെങ്കിലും മറ്റ് മത്സരാർത്ഥികളില്ലാത്തതിനാൽ ഈ നേതാക്കളെ വിജയികളായി പ്രഖ്യാപിച്ചു
മിലിന്ദ് ദേവ്റ, അശോക് ചവാൻ.
മിലിന്ദ് ദേവ്റ, അശോക് ചവാൻ.
Updated on

മുംബൈ: അടുത്തിടെ മഹാരാഷ്ട്രയിൽ ഭരണകക്ഷിയിലേക്ക് മാറിയ രാഷ്ട്രീയ നേതാക്കളായ അശോക് ചവാനും മിലിന്ദ് ദേവ്‌റയും ഉൾപ്പെടെ ആറ് പേർ ചൊവ്വാഴ്ച രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയിൽ നിന്ന് അശോക് ചവാൻ, മേധ കുൽക്കർണി, ഡോ. അജിത് ഗോപ്‌ചാഡെ, ഷിൻഡെ സേനയുടെ ദേവ്‌റ, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ പ്രഫുൽ പട്ടേൽ, കോൺഗ്രസിൽ നിന്ന് ചന്ദ്രകാന്ത് ഹന്ദോർ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടുന്നു.

ഫെബ്രുവരി 27 നാണ് തിരഞ്ഞെടുപ്പെങ്കിലും മറ്റ് മത്സരാർഥികളില്ലാത്തതിനാൽ ഈ നേതാക്കളെ വിജയികളായി പ്രഖ്യാപിച്ചു.

“രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിൽ ഞാൻ നന്ദി പറയുന്നു. പ്രത്യേകിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും മറ്റ് സേന നേതാക്കൾക്കും. പാർലമെന്റിൽ മുംബൈയുടെയും മഹാരാഷ്ട്രയുടെയും വികസനത്തിനായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു". മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് അടുത്തിടെ കോൺഗ്രസ് വിട്ട മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു.

Trending

No stories found.

Latest News

No stories found.