മുംബൈയിൽ രണ്ടാഴ്ചയ്ക്കിടെ 756 മലേറിയ കേസുകൾ; ജാഗ്രത

കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
മുംബൈയിൽ രണ്ടാഴ്ചയ്ക്കിടെ 756 മലേറിയ കേസുകൾ; ജാഗ്രത
Updated on

മുംബൈ: സെപ്തംബർ 1മുതൽ 18 വരെ മുംബൈയിൽ 756 മലേറിയ കേസുകളും 703 ഡെങ്കിപ്പനി കേസുകളും ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയായതായും കണക്കുകൾ സൂചിപ്പിക്കുന്നു. മലേറിയ എപ്പോഴും കാലാവസ്ഥാ വ്യതിയാനത്തെ സ്വാധീനിക്കുന്ന ഒരു വലിയ രോഗമാണെന്ന് സംസ്ഥാനത്തെ പൊതുജനാരോഗ്യ വകുപ്പിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. താപനിലയുടെയും മഴയുടെയും ഏറ്റക്കുറച്ചിലുകളുമൊക്കെ രോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മൺസൂൺ കാലതാമസമാണ് മലേറിയ കേസുകളുടെ വർദ്ധനവിന് ഒരു കാരണമെന്ന് സിവിൽ ഹെൽത്ത് ഡിപ്പാർട്ട്‌മെന്‍റിലെ മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു. മലേറിയ യെ പ്രതിരോധിക്കാൻ നഗരത്തിലുടനീളം, പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്ന് ബിഎംസി എക്സിക്യൂട്ടീവ് ഹെൽത്ത് ഓഫീസർ ഡോ.ദക്ഷ ഷാ പറഞ്ഞു. “സാധ്യമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കുന്നു. എന്നിരുന്നാലും, അവരുടെ വീടുകളിലും പ്രദേശങ്ങളിലും ജോലിസ്ഥലങ്ങളിലും പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കി കൊതുകുകൾക്കെതിരായ പോരാട്ടത്തിൽ സജീവമായി പങ്കെടുക്കാൻ ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, ”പത്ര കുറിപ്പിൽ അവർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.