അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; മഹാരാഷ്ട്രയ്ക്ക് ഭീഷണിയില്ല

അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിരുന്നു
അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; മഹാരാഷ്ട്രയ്ക്ക് ഭീഷണിയില്ല
Updated on

മുംബൈ: കാലവർഷം 2023 രാജ്യത്ത്‌ നിന്ന് ഇന്നലെ പൂർണമായും പിന്മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ മൺസൂണിന് ശേഷം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഒക്ടോബർ 21ഓടെ അതി ന്യൂനമർദമായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു. അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിരുന്നു.

"ഒക്‌ടോബർ 18 ന് രാവിലെ തെക്കുകിഴക്കും അതിനോട് ചേർന്നുള്ള കിഴക്ക്-മധ്യ അറബിക്കടലിലും ഒരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഒക്‌ടോബർ 21 ഓടെ ന്യൂനമർദമായി മാറുകയും ചെയ്യും"

ഒക്‌ടോബർ 19, 20 തീയതികളിൽ മത്സ്യത്തൊഴിലാളികൾ ചില മേഖലകളിൽ കടക്കരുതെന്ന് വിവിധ മേഖലകളിൽ പ്രത്യേക നിർദേശങ്ങളോടെ മുന്നറിയിപ്പ് നൽകിയിരുന്നു.

"അതേസമയം തേജ് ചുഴലിക്കാറ്റിന്റെ രൂപീകരണം മൂലം മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കും ഒരു ഭീഷണിയുമില്ല'.കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള സുഷമ നായർ മെട്രൊ വാർത്തയോടു പറഞ്ഞു.

Trending

No stories found.

Latest News

No stories found.