ശ്രദ്ധേയമായി എയ്മ മഹാരാഷ്ട്രയുടെ ചാരിറ്റി ഷോ

ഇന്നലെ വൈകുന്നേരം 6 മണി മുതൽ 10 വരെ ഐരോളി ജ്ഞാൻ വികാസ് മണ്ഡൽ കോളേജ് ഓഡിറ്റോറിയത്തിൽ (മേത്ത കോളേജ്)ആയിരുന്നു പരിപാടി അരങ്ങേറിയത്
ശ്രദ്ധേയമായി എയ്മ മഹാരാഷ്ട്രയുടെ ചാരിറ്റി ഷോ
Updated on

മുംബൈ: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ(എയ്മ) മഹാരാഷ്ട്രയുടെ ധനശേഖരണാർത്ഥം കോഴിക്കോട് "മിമികസ് അൾട്രാ" ടീം നടത്തിയ വൈവിധ്യമാർന്ന ഗാനങ്ങളും നാടൻ പാട്ടുകളും മിമിക്സും പ്രേക്ഷകരുടെ വൻ പ്രശംസ പിടിച്ചു പറ്റി.

ഇന്നലെ വൈകുന്നേരം 6 മണി മുതൽ 10 വരെ ഐരോളി ജ്ഞാൻ വികാസ് മണ്ഡൽ കോളേജ് ഓഡിറ്റോറിയത്തിൽ (മേത്ത കോളേജ്)ആയിരുന്നു പരിപാടി അരങ്ങേറിയത്. പരിപാടിക്ക് മുമ്പ് പ്രസിഡന്റ് റ്റി.എ.ഖാലിദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ക്കാരിക സമ്മേളനത്തിൽ

സെക്രട്ടറി കെ.ടി.നായർ,ട്രഷറർ ടി കോമളൻ, ഉപേന്ദ്ര മേനോൻ,ഡോ പി.ജെ അപ്രെയിൻ അഡ്വ പ്രേമ മേനോൻ,അഡ്വ പത്മ ദിവാകരൻ,സുമ മുകുന്ദൻ,പ്രശാന്തൻ വെള്ളവിൽ,സക്കറിയ എം,എ എൻ ഷാജി,ശശി നായർ എന്നിവർ പങ്കെടുക്കുകയുണ്ടായി.

രാജസ്ഥാൻ ഐയ്മ പ്രസിഡന്റും ദേശീയ കോർഡിനേറ്ററുമായ കെ.ആർ. മനോജ് വിശിഷ്ടാതിഥി ആയ ചടങ്ങിൽ ഐയ്മ വനിതാ വിഭാഗം കൺവീനർ ആയ രാഖി സുനിൽ ആയിരുന്നു പരിപാടിയുടെ അവതാരിക.മുംബൈയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ചാരിറ്റി ഷോ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

Trending

No stories found.

Latest News

No stories found.