മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് : തന്ത്രങ്ങൾ മെനയാൻ അമിത് ഷാ സെപ്റ്റംബർ 24ന് നാഗ്പൂർ സന്ദർശിക്കും

സെപ്റ്റംബർ 24 മുതൽ രണ്ട് ദിവസത്തെ പര്യടനത്തിനായി അമിത് ഷാ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു.
Amit Shah will visit Nagpur on September 24
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് : തന്ത്രങ്ങൾ മെനയാൻ അമിത് ഷാ സെപ്റ്റംബർ 24ന് നാഗ്പൂർ സന്ദർശിക്കും
Updated on

മുംബൈ: ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത കോട്ടയായ വിദർഭയിൽ പാർട്ടിക്കേറ്റ തിരിച്ചടിയുടെ വെളിച്ചത്തിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട തട്ടകം തിരിച്ചുപിടിക്കാനുള്ള ഒരുക്കങ്ങൾ ബിജെപി തുടങ്ങി.

വിദർഭയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സെപ്റ്റംബർ 24ന് നാഗ്പൂർ സന്ദർശിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകാൻ അദ്ദേഹം കോർ കമ്മിറ്റി അംഗങ്ങളുമായും ചർച്ച നടത്തും.

സെപ്റ്റംബർ 24 മുതൽ രണ്ട് ദിവസത്തെ പര്യടനത്തിനായി അമിത് ഷാ മഹാരാഷ്ട്ര സന്ദർശിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു. സന്ദർശനത്തിനിടെ സംസ്ഥാനത്തുടനീളമുള്ള ബിജെപി പാർട്ടി പ്രവർത്തകരുമായി ഷാ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. പര്യടനത്തിന്‍റെ ആദ്യ ദിവസം നാഗ്പൂരിലും ഛത്രപതി സംഭാജി നഗറിലും പാർട്ടി അംഗങ്ങളുമായി ഷാ സംവദിക്കും. സെപ്റ്റംബർ 25 ന് അദ്ദേഹം സമാനമായ മീറ്റിങുകൾ നാസികിലും കോലാപ്പൂരിലും നടത്തും.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സംസ്ഥാന ഘടകത്തിന്‍റെ തയ്യാറെടുപ്പുകൾ ഏകോപിപ്പിക്കുമെന്നും ബവൻകുലെ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ മഹാരാഷ്ട്ര സന്ദർശിക്കുന്നത്. നേരത്തെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പാർട്ടി നേതാക്കളുമായും അദ്ദേഹം മുംബൈയിൽ ചർച്ച നടത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.