'രാം കേ നാം' രാഷ്ട്രീയത്തിന് അയോധ്യ നൽകിയത് കനത്ത തിരിച്ചടി: സംവിധായകൻ ആനന്ദ് പട്‌വർധൻ

പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടിപ്പിച്ച ഒരു പൊതു ചർച്ചയിലാണ് പരാമർശം
ആനന്ദ് പട്‌വർധൻ
ആനന്ദ് പട്‌വർധൻ
Updated on

മുംബൈ: രാം കേ നാം രാഷ്ട്രീയത്തിന് അയോധ്യ ഭാരതീയ ജനതാ പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയെന്ന് ചലച്ചിത്ര നിർമ്മാതാവ് ആനന്ദ് പട്‌വർധൻ. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സംഘടിപ്പിച്ച ഒരു പൊതു ചർച്ചയിലാണ് പരാമർശം. പട്‌വർധൻ മറ്റ് ആക്ടിവിസ്റ്റുകളും അഭിഭാഷകരും എഴുത്തുകാരും ചേർന്ന് 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവലോകനം നടത്തി. പട്‌വർധന്‍റെ രാം കേ നാം ഡോക്യുമെന്‍ററി ശ്രദ്ധേയമായിരുന്നു.

അയോധ്യയിലെ ബിജെപിയുടെ പരാജയത്തെക്കുറിച്ചും ഉത്തർപ്രദേശിലെ മോശം പ്രകടനത്തെക്കുറിച്ചും പട്‌വർധൻ സംസാരിച്ചു. “അയോധ്യയിലെ ജനങ്ങൾ ഭാരതീയ ജനതാ പാർട്ടിയുടെ രാം കേ നാം രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടിയാണ് നൽകിയത്.

യുപിയിലെ വോട്ടർമാർ ഇങ്ങനെ ഒരു തിരിച്ചടി നൽകുമെന്ന് ഇവർ ഒരിക്കലും കരുതിയിരുന്നില്ല. അയോധ്യയിൽ നിന്നുള്ള ഒരു ദളിത് നേതാവിന്‍റെ വിജയം നമ്മൾ ആഘോഷിക്കണം, മാത്രമല്ല ഈ ഫലത്തെ സുരക്ഷിത മേഖലയായി കണക്കാക്കരുത്. ഫാസിസ്റ്റ് വിരുദ്ധ ശക്തികൾരാജ്യത്ത് നേട്ടമുണ്ടാക്കാൻ ഇനിയും ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.