യുയുസിയിലൂടെ എല്ലാവർക്കും സമത്വവും നീതിയും ഉറപ്പാക്കും; ആരിഫ് മുഹമ്മദ് ഖാൻ

Governor Arif Mohammad Khan
Governor Arif Mohammad Khan
Updated on

മുംബൈ: ഏക സിവിൽകോഡ് കൊണ്ട്‌ ഉദ്ദേശിക്കുന്നത് എല്ലാവർക്കും സമത്വവും നീതിയുമാണെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെള്ളിയാഴ്ച താനെ വെസ്റ്റ് തീൻ ഹാത് നാക്കയ്ക്കടുത്തു ടിപ് ടോപ്പ് പ്ലാസ ഹാളിൽ വൈകീട്ട്‌ 6 മണിക്ക് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വൈ ആൻഡ് ഹൗ ? എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണം നടത്തിയത് ഗവർണറായിരുന്നു. ഡോ.വിനയ് സഹസ്രബുദ്ധ (വൈസ് പ്രസിഡന്‍റ് രാംഭൗ മൽഗി പ്രബോധിനി)അധ്യക്ഷ പ്രസംഗം നടത്തി.

യൂണിഫോം സിവിൽ കോഡ് (യുസിസി) നിയമത്തിന് മുന്നിൽ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യതയും നിയമത്തിന്‍റെ തുല്യ സംരക്ഷണവും സ്ഥാപിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് കേരള ഗവർണർ പറഞ്ഞു. ഇന്ത്യൻ കോടതികളിൽ സ്ത്രീകൾക്ക് തുല്യ നിയമാവസരമില്ല. അവരുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിൽ നിയമം അവർക്ക് വ്യത്യസ്തമാണ്. അതും ക്രോഡീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമ നിർമ്മാണത്തിലെ ചെറിയ മാറ്റങ്ങൾ പോലും സമൂഹത്തിന് വലിയ മാറ്റമുണ്ടാക്കുന്നു, മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം മുസ്ലീം സമുദായങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 75 ശതമാനം വരെ കുറച്ചതായി ഖാൻ പറഞ്ഞു.

ഒരുപാട് സ്ത്രീകൾക്ക് നീതി ലഭിച്ചതുപോലെ മാത്രമല്ല,ഇങ്ങനെ തകരാർ ആകുമായിരുന്ന നിരവധി കുടുംബങ്ങളിലെ കുട്ടികളുടെ ബാല്യമാണ്‌ അവർക്ക് തിരിച്ചു കിട്ടിയത്.40 വർഷത്തിന് ശേഷം മുസ്ലീം സമൂഹം ഇന്നത്തെ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുമെന്നും കേരള ഗവർണർ പറഞ്ഞു. നാനാത്വത്തിൽ ഐക്യവും ഏകത്വവുമാണ് ഇന്ത്യൻ സംസ്‌കാരത്തിന്‍റെ ശിലയെന്നും അതിനാൽ യു.സി.സി പോലുള്ള നടപടികൾ തങ്ങളുടെ വ്യക്തിത്വത്തെ നശിപ്പിക്കുമെന്ന് ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും നിരവധി ഉദാഹരണങ്ങൾ നൽകി,വിശ്വാസ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25, വ്യക്തിപരമായ അവകാശങ്ങളെക്കുറിച്ചാണ്, കൂട്ടായ അഭിപ്രായ പ്രകടനമല്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഇതേ സന്ദർഭത്തിൽ പറഞ്ഞു.

ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ നിന്ന് സർക്കാരിനെ തടയാൻ അത്തരമൊരു സ്വാതന്ത്ര്യത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഇസ്‌ലാമിക ഭരണകാലത്ത് വ്യക്തിനിയമങ്ങളുടെ പ്രശ്‌നം ഒരിക്കലും ഉയർന്നുവരാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. വ്യക്തിനിയമം എന്ന ആശയം ബ്രിട്ടീഷുകാർ കൊണ്ടുവന്നത് 1937-ൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.