മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ 50,000 കുപ്പി രക്തം ദാനം ചെയ്യും

ലോക റെക്കോർഡ് സ്ഥാപിക്കാനൊരുങ്ങി അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസ്
Association of Muslim professionals
മുഹമ്മദ് നബിയുടെ ജന്മദിനത്തിൽ 50,000 കുപ്പി രക്തം ദാനം ചെയ്യും
Updated on

മുംബൈ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മവാർഷിക ദിനത്തിൽ മെഗാ രക്തദാന ക്യാമ്പിലൂടെ 50,000 കുപ്പി രക്തം ശേഖരിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങുന്നു അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണൽസിന്റെ നേതൃത്വത്തിൽ. 'എല്ലാവർക്കും പ്രവാചകൻ’ എന്ന ആശയം രക്ത ശേഖരണം ഉൾപ്പെടെയുള്ള നിരവധി പരിപാടികളിലൂടെ പ്രവാചകന്‍റെ ജന്മദിനം ആഘോഷിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതത്തെക്കുറിച്ചും ചരിത്രത്തെ കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച സംരംഭമാണ് 'പ്രവാചകൻ ഫോർ ഓൾ'.2022 ൽ മുംബൈയിലാണ് ഈ സംഘടന ആരംഭിച്ചത്.

ശേഷം രണ്ട് വർഷത്തിനുള്ളിൽ തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ സംഘടനകൾ കൂടി ക്യാംപെയ്നിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. സെപ്റ്റംബർ 16 ന് പ്രവാചകന്‍റെ ജന്മദിനം ആഘോഷിക്കുന്നതിന്‍റെ വേളയിൽ ഇത്തരം ഒരു രക്തദാന ക്യാമ്പ് നടത്താൻ കഴിയുന്നത് ഒരു നല്ല സന്ദേശം നൽകാൻ കഴിയുമെന്നാണ് കരുതുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ 15 ന് ഒരു ദിവസം കൊണ്ട് 50,000 കുപ്പി രക്തം ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള രക്തദാന യജ്ഞമാണ് ഈ വർഷത്തെ ക്യാംപെയ്നിലെ മെഗാ ഇവന്‍റ്.

പ്രാദേശിക രക്തബാങ്കുകൾ, ദേശീയ സംഘടനകൾ, കൂടാതെ രാജ്യത്തുടനീളമുള്ള പള്ളികൾ, കോളേജുകൾ, സംഘടനകൾ എന്നിവയും ലക്ഷ്യം കൈവരിക്കുന്നതിനായി പ്രവർത്തിക്കും. മഹാരാഷ്ട്രയിൽ നിന്ന് 10,000 കുപ്പി രക്തവും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് 40,000 കുപ്പി രക്തവും ശേഖരിക്കാനാണ് പ്രചാരണം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ഹുസൈൻ ദിനത്തോടനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര രക്തദാന യജ്ഞത്തിൽ ഈ കാമ്പെയ്‌നിലെ അംഗങ്ങൾ പങ്കെടുത്ത് 36,000 പേർ സമാഹരിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ചതായി അസോസിയേഷൻ ഓഫ് മുസ്‌ലിം പ്രൊഫഷണലുകളുടെ പ്രസിഡന്‍റും പ്രവാചകൻ ഫോർ ഓൾ കാമ്പെയ്ൻ അംഗവുമായ അമീർ ഇദ്രിസി പറഞ്ഞു.

Trending

No stories found.

Latest News

No stories found.